LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 045/2022
LP School Teacher

Date of Test : 29.04.2022
Cat. Number : 305/2020, 313/2020 to 318/2020 & 545/2021 


01. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങളിൽ പെടാത്തത്‌ ഏത്‌ ?

(A) പഴശ്ശി വിപ്പവം (B) നിവർത്തന പ്രക്ഷോഭം
(C) തിരുവിതാംകൂർ കലാപം (D) കുറിച്യർ കലാപം
Show Answer
(B) നിവർത്തന പ്രക്ഷോഭം

02. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും അവർക്ക്‌ നേതൃത്വം വഹിച്ചവരെക്കുറിച്ചുമുള്ള പട്ടികയാണിത്‌. ഉചിതമായി യോജിപ്പിച്ചത്‌ കണ്ടെത്തുക :

1. വൈക്കം സത്യാഗ്രഹം

2. മിശ്രഭോജനം

3. ഇസ്ലാം ധര്‍മ്മ പരിപാലനസംഘം

4. പന്മന ആശ്രമം
5. ചട്ടമ്പിസ്വാമികള്‍

6. ശ്രീനാരായണഗുരു

7. വക്കം അബ്ദുള്‍ ഖാദര്‍ മാലവി

8. കെ.പി. കേശവമേനോന്‍

9. സഹോദരന്‍ അയ്യപ്പ൯
(A) 1-9; 2-8; 3-7; 4-6 (B) 1-5; 2-6; 3-7; 4-8
(C) 1-8; 2-9; 3-7; 4-5 (D) 1-6; 2-5; 3-9; 4-7
Show Answer
(C) 1-8; 2-9; 3-7; 4-5

03. വി.ടി. ഭട്ടതിരിപ്പാടിനെ കുറിച്ച്‌ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ ഏത്‌?

(A) കണ്ണീരും കിനാവും എന്ന ആത്മകഥയുടെ സൃഷ്ടാവ്‌ (B)കേരള സാഹിത്യ അക്കാദമി 1976-ൽ വിശിഷ്ട ഫെല്ലോഷിപ്പ്‌ നൽകി ആദരിച്ചു
(C) നായർ തറവാടുകളിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു (D) മേഴത്തൂർ അഗ്നിഹോത്രിയുടെ താവഴിയിൽ പെട്ടത്‌
Show Answer
(C) നായർ തറവാടുകളിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു

04. മലബാർ കലാപത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :
1. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗ്ഗീയ കലാപമായും മാറിമാറി വ്യാഖ്യാനിക്കപ്പെട്ടു
2. മലപ്പുറം ജില്ലയിലെ ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌ താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്നത്‌
3. ബ്രീട്ടീഷുകാർക്കെതിരായി മലബാർ മേഖലയിൽ ആരംഭിച്ച സായുധ കലാപം
4. ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന്‌ വിധേയമാക്കപ്പെട്ടു.
5. 1921-98 വർഷങ്ങളിൽ നടന്നു

(A) 1, 3, 5 പ്രസ്താവനകൾ ശരിയാണ്‌ (B) 2, 4, 5 പ്രസ്താവനകൾ ശരിയാണ്‌
(C) 1, 2, 5 പ്രസ്താവനകൾ ശരിയാണ്‌ (D) എല്ലാ പ്രസ്താവനകളും ശരിയാണ്‌
Show Answer
(D) എല്ലാ പ്രസ്താവനകളും ശരിയാണ്‌

05.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ സ്ഥാപിതമായത്‌ :

(A) 1885 (B) 1905
(C) 1921 (D) 1947
Show Answer
(A) 1885

06. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില സംഭവങ്ങൾ ചുവടെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :
1. ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല
2. ഖിലാഫത്ത്‌ പ്രസ്ഥാനം
3. സ്വരാജ്‌ പാർട്ടിയുടെ രൂപീകരണം
4. സൈമൺ കമ്മീഷൻ വരവ്‌

(A) 1, 2, 3, 4 (B) 4, 3, 2, 1
(C) 3, 4, 2, 1 (D) 2, 3, 4, 1
Show Answer
(A) 1,2,3,4

07.ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം :

(A) ന്യൂഡൽഹി (B)ബംഗളൂരു
(C) ചെന്നൈ (D)മുംബൈ
Show Answer
(B)ബംഗളൂരു

08.മിസൈൽ മാൻ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്നത്‌ ആരെയാണ്‌?

(A)ഡോ. സി.വി. രാമൻ (B) ഡോ. എ.പി.ജെ. അബ്ദുൽ കലാം
(C)ഡോ. ഹർ ഗോവിന്ദ്‌ ഖുരാന (D) ഡോചചന്ദ്രശേഖർ
Show Answer
(B) ഡോ. എ.പി.ജെ. അബ്ദുൽ കലാം

09.മെസപ്പൊട്ടേമിയൻ സംസ്ലാരത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :
1. യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദീതടങ്ങളിൽ നിലനിന്നിരുന്നത്‌
2. ബി.സി. 1000-ൽ രൂപം കൊണ്ടതായി പറയപ്പെടുന്നു
3. പ്രധാന പട്ടണമാണ്‌ ഉർ
4. ബാബിലോണിയൻ സാമ്രാജ്യം ഇവിടെയാണ്‌ നിലനിന്നിരുന്നത്‌

(A) 1, 2 പ്രസ്താവനകൾ തെറ്റാണ് (B) രണ്ടാമത്തെ പ്രസ്താവന തെറ്റാണ്
(C) എല്ലാ പ്രസ്താവനകളും ശരിയാണ്‌ (D) എല്ലാ പ്രസ്താവനകളും തെറ്റാണ്
Show Answer
(B) രണ്ടാമത്തെ പ്രസ്താവന തെറ്റാണ്‌

10.മോഹൻജദാരോ, ഹാരപ്പ എന്നീ സിന്ധുനദീതട കേന്ദ്രഭരണപ്രദേശങ്ങൾ ഇന്ന്‌ ഏതു രാജ്യത്താണ്‌?

(A) ഇന്ത്യ (B) അഫ്ഗാനിസ്ഥാൻ
(C) ഭൂട്ടാൻ (D) പാകിസ്ഥാൻ
Show Answer
(D) പാകിസ്ഥാൻ

11.2021 വർഷത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തികളിൽ പെടാത്തത്‌ ആര്‌?

(A) ഡേവിഡ്‌ കാർഡ്‌ (B)ജോഷ്വാ ഡി. ആൻഗ്രിസ്റ്റ്‌
(C)ഗൈഡോ. ഇം ബെൻസ്‌ (D)മരിയ റെസ്സ
Show Answer
(D)മരിയ റെസ്സ

12. 2021 നവംബറിൽ നടന്ന നാഷണൽ അച്ചീവ്മെന്റ്‌ സർവ്വേയെക്കുറിച്ച്‌ നൽകിയ പ്രസ്താവനകൾ വിലയിരുത്തുക :
1. 3, 5, 8, 10 ക്ലാസ്സുകളിലെ കൂട്ടികൾക്ക്‌
2. എല്ലാ സംഗസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുന്നു
3. സംഘടനാചുമതല സിബിഎസ്ഇക്ക്‌
4. സ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന്‌
5. കുട്ടികളിലെ പഠന വിടവ്‌ കണ്ടെത്തുന്നതിന്‌ ഇത്‌ സഹായകമാകും

(A) എല്ലാ പ്രസ്താവനകളും ശരിയാണ്‌ (B) 1, 3 പ്രസ്താവനകൾ തെറ്റാണ്
(C) 4, 5 പ്രസ്താവനകൾ തെറ്റാണ് (D) രണ്ടാമത്തെ പ്രസ്താവന തെറ്റാണ്
Show Answer
(A) എല്ലാ പ്രസ്താവനകളും ശരിയാണ്‌

13.ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആരാണ്‌?

(A) എബ്രഹാം ഓർട്ടേലിയസ്‌ (B)മെർക്കാറ്റർ
(C) അനക്ലിമാൻഡെർ (D) ഹിപ്പാർക്കസ്‌
Show Answer
(B)മെർക്കാറ്റർ

14.വിവിധ അന്തരീക്ഷപാളികളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ ചുവടെ നൽകിയിട്ടുള്ളത്‌.ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക :
(i) മീസോസ്റിയർ ഉൽക്കാപതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു
(ii) കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്‌ ട്രോപ്പോസ്തിയറിലാണ്‌
(iii)സ്‌ട്രാറ്റോസ്റിയർ അൾട്രാവയലറ്റ്‌ കിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെ തടയുന്നു
(iv) റേഡിയോ തരംഗങ്ങളെ മിസോസ്റ്റിയർ പ്രതിഫലിപ്പിക്കുന്നു

(A) (i), (ii) & (iii) (B) (ii) & (iv)
(C) (ii), (iii) & (iv) (D) (i), (iii) & (iv)
Show Answer
(A) (i) (ii) & (iii)

15.വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യനിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക്‌ വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത്‌ ?

(A) കുടുംബം (B) വിദ്യാലയം
(C) രാഷ്ട്രം (D) മതം
Show Answer
(C) രാഷ്ട്രം

16.1955 ൽ ഇമ്പീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ ദേശസാൽക്കരിച്ചത്‌ രൂപീകരിച്ച ബാങ്ക്‌ ഏതാണ്‌ ?

(A) സ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (B)സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
(C) യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (D) യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
Show Answer
(A) സ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

17.ഇന്ത്യയിലെ രാജ്യസഭയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ താഴെ നല്ലിയിരിക്കുന്നത്‌. തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :
(i) രാജ്യസഭയിൽ 12 അംഗങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെടുന്നു
(ii) ജനപ്രതിനിധി സഭ എന്നറിയപ്പെടുന്നു
(iii) ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്നു
(iv) അഞ്ച്‌ വർഷമാണ്‌ കാലാവധി

(A) (i) & (iii) (B) (ii) & (iv)
(C) (i) & (ii) (D) (iii) & (iv)
Show Answer
(B) (ii) & (iv)

18.റിസർവ്വ്‌ ബാങ്കിന്റെ നിലവിലെ ഗവർണ്ണർ ആരാണ്‌ ?

(A) ഊർജിത്‌ പട്ടേൽ (B) ശക്തികാന്ത്‌ ദാസ്‌
(C) സി.സി. ദേശ്മുഖ്‌ (D) രഘുറാം രാജൻ
Show Answer
(B) ശക്തികാന്ത്‌ ദാസ്‌

19.“ചൊവ്വാ പര്യവേഷണത്തിനായി മൂന്ന്‌ അന്താരാഷ്ട്ര പേടകങ്ങൾ 2021 ഫെബ്രുവരിയിൽ ചുവന്ന ഗ്രഹമായ ‘ചൊവ്വ’യിൽ എത്തിച്ചേർന്നു. ഇതിൽ നാസയുടെ പര്യവേഷപേടകം ഏതാണ്‌ ?

(A) പെഴ്‌സീവിറൻസ്‌ (B) അമാൽ
(C) ടിയാൻവെൻ-1 (D) ക്യൂര്യോസിറ്റി
Show Answer
(A) പെഴ്‌സീവിറൻസ്‌

20.മനുഷ്യന്റെ ചെവിക്ക്‌ വേദനയുണ്ടാക്കുന്ന സ്വരത്തിന്റെ ഉച്ചത ______ ഡെസിബെല്ലിൽ കൂടുതലാണ്‌.

(A) 140 (B)120
(C) 90 (D) 60
Show Answer
(B)120

21.സൈക്കിൾ ചക്രത്തിന്റെ ആക്സിലിൽ എണ്ണ ഇടുന്നത്‌ എന്തിനാണ്‌ ?

(A) ഘർഷണബലം കുറയ്ക്കാൻ (B) വിസ്കസ്‌ ബലം കുറയ്ക്കാൻ
(C) യാന്ത്രിക ബലം കുറയ്ക്കാൻ (D) കാന്തികബലം കുറയ്ക്കാൻ
Show Answer
(A) ഘർഷണബലം കുറയ്ക്കാൻ

22.കൂട്ടത്തിൽ പെടാത്തതേത്‌ ?

(A) സ്ഥാനാന്തരം (B) ത്വരണം
(C) വേഗം (D) പ്രവേഗം
Show Answer
(C) വേഗം

23.ഒരൂ കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുക്കളുടെ കഴിവാണ്‌ :

(A) റിറ്റന്റിവിറ്റി (B) കൊഹിഷൻ
(C) പെർമിയബിലിറ്റി (D) വശഗത
Show Answer
(D) വശഗത

24.ഒരു ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം ഏത്‌ ?

(A) കറുപ്പ്‌ (B) വെള്ള
(C) നീല (D) ചുവപ്പ്‌
Show Answer
(A) കറുപ്പ്‌

25.ഒരു ദന്തഡോക്ടർ പല്ലു പരിശോധിക്കുന്നതിനായി 8 ബബ ഫോക്കസ്‌ ദൂരമുള്ള ഒരു കോൺകേവ്‌ ദർപ്പണം ഉപയോഗിക്കുന്നു. പുല്ലു നിരീക്ഷിക്കുന്നതിനായി അദ്ദേഹം ദർപ്പണം പല്ലിൽ നിന്നും 4 cm ദൂരത്തിൽ പിടിക്കുന്നു എങ്കിൽ ആ പ്രതിബിംബത്തിന്റെ ആവർധനം എത്രയായിരിക്കും ?

(A) 1 (B) 1.5
(C) 2 (D) 2.5
Show Answer
(C) 2

26.താഴെ തന്നിരിക്കുന്നവയിൽ ഏത്‌ ദ്രാവകമാണ്‌ ഒരു വസ്തുവിന്മേൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം പ്രയോഗിക്കുന്നത്‌?

(A) ജലം (B) ഗ്ലിസറിൻ
(C) മണ്ണെണ്ണ (D) ഉപ്പുവെള്ളം
Show Answer
(B) ഗ്ലിസറിൻ

27.കേരളത്തിൽ തെർമൽ പവർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലം :

(A) കായംകുളം (B) എറണാകുളം
(C) പാലക്കാട്‌ (D) ആലപ്പുഴ
Show Answer
(A) കായംകുളം

28.സൗരയൂഥത്തിന്‌ പുറത്ത്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ചെറിയ ഗ്രഹങ്ങളിലൊന്നായ GJ367b ഭൂമിയിൽ നിന്നു എത്ര പ്രകാശവർഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌ ?

(A) 11 (B) 91
(C) 31 (D) 41
Show Answer
(C) 31

29.30 ഗ്രാം ഗ്ലൂക്കോസ്‌ 120 ഗ്രാം ജലത്തിൽ ലയിച്ചു കിട്ടുന്ന 150 ഗ്രാം ലായനിയിൽ ഗ്ലൂക്കോസിന്റെ മാസ്സ്‌ ശതമാനം എത്രയാണ്‌ ?

(A) 20 (B) 30
(C) 40 (D) 50
Show Answer
(A) 20

30.വൈദ്യുത വിശ്ലേഷണം നടക്കുമ്പോൾ ഒരു ഇലക്ട്രോഡിൽ സ്വതന്ത്രമാക്കപ്പെടുന്ന പദാർത്ഥത്തിന്റെ അളവ്‌ ഇലക്ട്രോലൈറ്റിൽ കൂടി കടന്നുപോകുന്ന വൈദ്യുതിയുടെ അളവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

(A) ബന്ധമില്ല (B) വിപരീതാനുപാതം
(C) നേർഅനുപാതം (D) തുല്യം
Show Answer
(C) നേർഅനുപാതം

31. മാലക്കൈറ്റ് ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ?

(A) സിങ്ക്‌ (B) അയൺ
(C) അലുമിനിയം (D) കോപ്പർ
Show Answer
(D) കോപ്പർ

32.മുഖ്യ ക്വാണ്ടം സംഖ്യ 4 ആയാൽ സാധ്യമായ ഓർബിറ്റലുകളുടെ എണ്ണം :

(A) 4 (B) 8
(C) 16 (D) 32
Show Answer
(C) 16

33. താഴെ തന്നിരിക്കുന്ന ജോഡികളിൽ സമഇലക്ട്രോണിക്‌ സ്റ്രീഷീസ്‌ ഏതാണ്‌ ?

Show Answer


34. അയോണിക ബന്ധനത്തിൽ ഭാഗികസഹസംയോജക സ്വഭാവം വരുന്ന സാഹചര്യം ഏതാണ്‌ ?

(A) ആനയോണിന്റെ വലിപ്പം കുറയുക (B) കാറ്റയോണിന്റെ ചാർജ്ജ്‌ കുറയുക
(C) കാറ്റയോണിന്റെ വലിപ്പം കൂടുക (D) കാറ്റയോണിന്റെ വലിപ്പം കൂറയുക
Show Answer
(D) കാറ്റയോണിന്റെ വലിപ്പം കൂറയുക

35.. തന്നിരിക്കുന്നവയിൽ അമ്ലശക്തി ഏറ്റവും കുറവുള്ളത്‌ ആർക്കാണ്‌ ?

Show Answer


36. ആവർത്തപട്ടികയുടെ 150-ഠ0 വാർഷികം ഏത്‌ വർഷമായിരുന്നു ?

(A) 2017 (B) 2014
(C) 2003 (D) 2019
Show Answer
(D) 2019

37.2021-ൽ രസതന്ത്രത്തിന്‌ നോബൽ സമ്മാനം കിട്ടിയത്‌ ആർക്കാണ്‌ ?

(A) ബെഞ്ചമിൻ ലിസ്റ്റ്‌, ഡേവിഡ്‌ മക്മില്ലൻ (B) ഡാൻ ഡെറ്റ്മാൻ, ഫ്രാൻസിസ്‌ ആർനോൾഡ്‌
(C) ഗ്രിഗറി വിന്റർ, പരൾ മോഡ്റിക്‌ (D) അസിസ്‌ സൻകാർ, തോമസ്‌ ലിൻഡാൽ
Show Answer
(A) ബെഞ്ചമിൻ ലിസ്റ്റ്‌, ഡേവിഡ്‌ മക്മില്ലൻ

38. പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്‌ ?

(A) പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ടഘട്ടം നടക്കുന്നത്‌ ഗ്രാനയിലാണ്‌ (B) അന്നജം ഗ്ലൂക്കോസിന്റെ രൂപത്തിൽ സൈലത്തിലൂടെ സഞ്ചരിച്ച്‌ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നു
(C) പ്രകാശസംശ്ലേഷണസമയത്ത്‌ പുറത്തുവരുന്ന ഓക്സിജൻ ജലത്തിന്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്‌ (D) ഹരിതകം ക, ഹരിതകം 1, കരോട്ടിൻ എന്നിവ പ്രകാശസംശ്ലേഷണത്തിൽ നേരിട്ട്‌ പങ്കെടുക്കുന്നു.
Show Answer
(C) പ്രകാശസംശ്ലേഷണസമയത്ത്‌ പുറത്തുവരുന്ന ഓക്സിജൻ ജലത്തിന്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്‌

39. ജീവികളെ അഞ്ച്‌ കിങ്ഡങ്ങളായി വർഗ്ലീകരിച്ച അമേരിക്കൻ സസ്യശാസ്ത്രജ്ഞൻ ആരാണ്‌ ?

(A) കാൾവാസ്‌ (B) റോബർട്ട്‌ എച്ച്‌ വിറ്റാകർ
(C) കാൾ ലിനേയസ്‌ (D) ജോൺറേ
Show Answer
(B) റോബർട്ട്‌ എച്ച്‌ വിറ്റാകർ

40. വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന്‌ സഹായിക്കുന്ന ഹോർമോൺ ഏതാണ്‌ ?

(A) TSH (B) FSH
(C) ADH (D) GTH
Show Answer
(C) ADH

41.എക്സിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത്‌ ഏതാണ്‌ ?

(A) ബൊട്ടാണിക്കൽ ഗാർഡൻ (B) ജീൻ ബാങ്ക്‌
(C) സുവോളജിക്കൽ ഗാർഡൻ (D) നാഷണൽ പാർക്ക്‌
Show Answer
(D) നാഷണൽ പാർക്ക്‌

42.ഹൃദയസ്സുന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ടഭാഗം ഏതാണ്‌ ?

(A) സെറിബെല്ലം (B) സെറിബ്രം
(C) മെഡുല്ല ഒബ്ലോംഗേറ്റ. (D) തലാമസ്‌
Show Answer
(C) മെഡുല്ല ഒബ്ലോംഗേറ്റ.

43.താഴെ കൊടുത്തിരിക്കുന്ന പ്രത്യേകതയുള്ള സസ്യകല ഏതാണ്‌ ?
(i) കോശഭിത്തിയുടെ മൂലകങ്ങളിൽ മാത്രം കട്ടികൂടിയതരം കോശങ്ങൾ ചേർന്നത്‌
(ii) സസ്യഭാഗങ്ങൾക്ക്‌ വഴക്കവും താങ്ങും നൽകുന്നു,
(iii) സജീവസസ്യകല

(A) പാരൻകൈമ (B) കോളൻകൈമ
(C) ക്ലോറൻകൈമ (D) സ്ക്ലീറൻകൈമ
Show Answer
(B) കോളൻകൈമ

44. താഴെ കൊടുത്തിരിക്കുന്നവയിൽ ‘ഒമിക്രോൺ’ ഏതാണ്‌ ?

(A) B.1.1.7 (B) B.1.351
(C) B.1.1.529 (D) 1.617
Show Answer
(C) B.1.1.529

45.“സൈലന്റ്‌ സ്പ്രിങ് ” എന്ന കൃതി രചിച്ചതാരാണ്‌?

(A) ഗ്രേറ്റ തുൻ ബെർഗ്‌ (B) ഗുണ്ടർ പോളി
(C) റിച്ചാർഡ്‌ ലൂവ്‌ (D) റേച്ചൽ കാഴ്സൺ
Show Answer
(D) റേച്ചൽ കാഴ്സൺ

46.ഒരു സംഖ്യയുടെ 5 മടങ്ങ്‌ ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന്‌ തുല്യാമാണെങ്കിൽ സംഖ്യ ഏത്‌ ?

(A) 6 (B) 4
(C) 8 (D) 10
Show Answer
(A) 6

47.ചുവപ്പും നീലയും കലർത്തിയ പെയിന്റ്‌ കൂട്ടിൽ, അവയുടെ അംശബന്ധം 4 : 3 ആണ്‌. ഇത്‌ 4: 1ആക്കണമെങ്കിൽ ചുവപ്പ്‌ പെയിന്റിന്റെ അളവ്‌ ചേർക്കണം.

(A) 4 മടങ്ങ്‌ (B) 3 മടങ്ങ്‌
(C) 9 മടങ്ങ്‌ (D) 1 മടങ്ങ്‌
Show Answer
(C) 9 മടങ്ങ്‌

48.താഴെ കൊടുത്തിരിക്കുന്ന 2 നിരകളിൽ നിന്നും ശരിയായത്‌ തിരഞ്ഞെടുക്കുക :

(i) 24 എന്ന സംഖ്യയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങളുടെ എണ്ണം

(ii) 24 കൊണ്ട്‌ പൂര്‍ണ്ണമായി ഹരിക്കാന്‍ പറ്റിയ സംഖ്യ

(iii) 11 കൊണ്ട്‌ പൂര്‍ണ്ണമായി ഹരിക്കാന്‍ പറ്റിയ സംഖ്യ

(iv) 1 മുതല്‍ 25 വരെയുള്ള അഭാജ്യസംഖ്യകളുടെ എണ്ണം
(p) 8

(q) 384

(r) 988592

(s) 9
(A) (i) → (p) (ii) → (q) (iii) → (r) (iv) → (s) (B) (i) → (q) (ii) → (p) (iii) → (s) (iv) → (r)
(C) (i) → (r) (ii) → (s) (iii) → (p) (iv) → (q) (D) (i) → (s) (ii) → (r) (iii) → (q) (iv) → (p)
Show Answer
(B) (i) → (q) (ii) → (p) (iii) → (s) (iv) → (r)

49.ഒരു ടി.വി. കമ്പിനി ഒരു പ്രത്യേകയിനം ടി.വി.യുടെ വില വർഷംതോറും 5% വീതം കുറയ്ക്കുന്നു. ടി.വി. യുടെ ഇപ്പോഴത്തെ വില 8,000 രൂപയാണെങ്കിൽ 2 വർഷം കഴിയുമ്പോൾ ടി.വി.യുടെ വില എന്തായിരിക്കും ?

(A) 6820 (B) 6920
(C) 7120 (D) 7220
Show Answer
(D) 7220

50.അടുത്ത സംഖ്യ ഏതായിരിക്കും ?
2,5,9,19,37_____

(A) 75 (B) 57
(C) 67 (D) 73
Show Answer
(A)75

LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022
LP UP Previous Question Papers 045/2022



You cannot copy content of this page