Fire and Rescue Officer Question Paper 244/2023

Fire and Rescue Officer Question Paper 244/2023, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 244/2023
Fire and Rescue Officer (Trainee)

Date of Test : 23.12.2023
Cat. Number : 188/2023 


01 1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട നേതാക്കന്മാരും അവര്‍ വിപ്പവം നയിച്ച സ്ഥലങ്ങളുമാണ്‌ നല്ലിയിരിക്കുന്നത്‌. ഇവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.
1. നാനാസാഹിബ്‌ – A. ലക്നൌ
2. മാലവി അഹമ്മദുള്ള – 8. ആര
3. കണ്‍വര്‍സിംഗ്‌ – C. കാണ്‍പൂര്‍
4. ബീഗം ഹസ്രത്ത്‌ മഹല്‍ – D. ഫൈസാബാദ്‌

A) 1-D,2-A,3-B,4-C B) 1-B,2-C,3-D,4-A
C) 1-C,2-D,3-B,4-A D) 1-C,2-B,3-D,4-A
Show Answer
C) 1-C,2-D,3-B,4-A

02 താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം ?
1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
2. 1922-ലെ 219012190 സംഭവത്തെ തുടര്‍ന്ന്‌ ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിരത്തി വച്ചു.
3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധികരിച്ച്‌ മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു.
4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1920-ലെ സമ്മേളനം നടന്നത്‌ നാഗ്പൂരിലാണ്‌.

A) 1 ഉം 4ഉം B) 1 ഉം 3 ഉം
C) 2 ഉം 4 ഉം D) 2 ഉം 3 ഉം
Show Answer
B) 1 ഉം 3 ഉം

03 കേരളത്തിലെ ആദ്യത്തെ റെയില്‍പാത ഏത്‌ ?

A) എറണാകുളം — പാലക്കാട്‌ B) കൊല്ലം – ആലപ്പുഴ
C) കൊല്ലം – പുനലൂര്‍ D) ബേപ്പൂര്‍ – തിരൂര്‍
Show Answer
D) ബേപ്പൂര്‍ – തിരൂര്‍

04 “ആന്ധ്ര കേസരി’ എന്നറിയപ്പെടുന്നതാര്‌ ?

A) കെ. കേളപ്പന്‍ B) ടി. പ്രകാശം
C) പോറ്റി ശ്രീരാമലു D) കെ. പി. കേശവമേനോന്‍
Show Answer
B) ടി. പ്രകാശം

05 ‘ഒലിവ്‌ ബ്രാഞ്ച്‌ പെറ്റിഷൻ’ എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കൂന്നു ?

A) ഫ്രഞ്ചു വിപ്പവം B) റഷ്യന്‍ വിപ്പവം
C) രക്തരഹിത വിപ്ലവം D) അമേരിക്കന്‍ സ്വാതന്ത്ര്യസമരം
Show Answer
D) അമേരിക്കന്‍ സ്വാതന്ത്ര്യസമരം

06 ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ്‌ ഏതു രാജ്യക്കാരനാണ്‌ ?

A) സ്പെയിൻ B) ഫ്രാന്‍സ്‌
C) പോര്‍ച്ചുഗീസ്‌ D) മലേഷു
Show Answer
C) പോര്‍ച്ചുഗീസ്‌

07 അന്തരീക്ഷ പാളിയായ ട്രോപ്പോസ്തിയറിനെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങള്‍ ശരിയാണ്‌ ?
i. ഈ പാളിയില്‍ ഈഷ്മാവ്‌ ഓരോ 165 മീറ്ററിനും 1 0 എന്ന തോതില്‍ മുകളിലോട്ടു പോകുമ്പോള്‍ കുറയുന്നു.
ii. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളി.
iii, ഉയരം 15 മുതല്‍ 50 കി. മീറ്റര്‍ വരെ.
iV. ഈ മേഖലയിലാണ്‌ ഓസോണ്‍ പാളി കാണപ്പെടുന്നത്‌.

A) i & iv B) i & ii
C) ii & iv D) iii & iv
Show Answer
B) i & ii

08 താഴെ തന്നിരിക്കൂന്നവയില്‍ നിന്നൂം പാരമ്പര്യേതര ഊ൪ജ്ജസ്രോതസ്സുകള്‍ തിരഞ്ഞെടുക്കുക.
i. ആണവോര്‍ജ്ജം
ii. പ്രകൃതിവാതകം
iii, സൌരോര്‍ജ്ജം
IV. ജൈവതാപോര്‍ജ്ളും

A) i & iv B) i & ii
C) ii & iii D) iii & iv
Show Answer
D) iii & iv

09 കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത്‌ ?

A) NW 1 B) NW 2
C) NW 3 D) NW 4
Show Answer
C) NW 3

10 മണ്‍സൂണ്‍ വനങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങള്‍

A) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍ B) ഉഷ്ണമേഖലാ നിതൃഹരിതവനങ്ങള്‍
C) പര്‍വൃതവനങ്ങള്‍ D) കടലോര ചതുപ്പുനീല വനങ്ങള്‍
Show Answer
A) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍

11 ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളില്‍ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്‌

A) ലൂ B) മാംഗോ ഷവര്‍
C) ബ്ലോസം ഷവര്‍ D) നോർവെസ്റ്റർ
Show Answer
D) നോർവെസ്റ്റർ

12 ഇന്ത്യയില്‍ ആദ്യമായി മെട്രോ സര്‍വ്വീസ്‌ ആരംഭിച്ച നഗരം

A) ന്യൂഡെല്‍ഹി B) കൊല്‍ക്കത്ത
C) ചെന്നൈ D) മുംബൈ
Show Answer
B) കൊല്‍ക്കത്ത

13 ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്‌

A) ബജറ്റ്‌ ലൈനില്‍ B) നിസംഗതാ വ്ക്രത്തില്‍
C) ബജറ്റ്‌ ലൈനും നിസംഗതാവക്രവും കൂട്ടിമുട്ടുന്ന ബിന്ദുവില്‍ D) ചോദന വ്ക്രത്തില്‍
Show Answer
C) ബജറ്റ്‌ ലൈനും നിസംഗതാവക്രവും കൂട്ടിമുട്ടുന്ന ബിന്ദുവില്‍

14 ആസ്സികളില്‍ ഏറ്റവും ലിക്വിഡായ രൂപം

A) സ്വര്‍ണ്ണം B) ഭൂമി
C) പണം D) കെട്ടിടം
Show Answer
C) പണം

15 ഒരു വൃക്തിയുടെ വരുമാനം ഇതില്‍ ഏതാണ്‌ ?

A) പൂജ്യം B) പോസിറ്റിവ്‌
C) നെഗറ്റീവ് D) ഇവജെല്ലാം
Show Answer
D) ഇവജെല്ലാം

16 ഉല്പാദന ഘടകങ്ങളുടെ ഡിമാൻഡ് ഏതാണ്‌ ?

A) ഡയറക്റ്റ്‌ ഡിമാൻഡ് B) ഡിറൈവിഡ് ഡിമാൻഡ്
C) ഡിമാൻഡ് D) ഇവജെല്ലാം
Show Answer
B) ഡിറൈവിഡ് ഡിമാൻഡ്

17 കേന്ദ്രബാങ്ക്‌ വാണിജ്യ ബാങ്കുകള്‍ക്ക്‌ വായ്പാ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ

A) ബാങ്ക്‌ നിരക്ക്‌ B) മോറല്‍സുവേഷന്‍
C) ഡയറക്റ്റ്‌ ആക്ഷ൯ D) സി. ആര്‍. ആര്‍.
Show Answer
A) ബാങ്ക്‌ നിരക്ക്‌

18. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നത്‌

A) വാടക B) ലാഭം
C) വീട്ടമ്മമാരുടെ സേവനം D) വേതനം
Show Answer
C) വീട്ടമ്മമാരുടെ സേവനം

19. ചുവടെ ചേര്‍ക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?
i. 73-ാം ഭേദഗതി പഞ്ചായത്ത്‌ രാജ്‌ സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്‌.
ii. 74-ാം ഭേദഗതി നഗരപാലികാ സ്നപ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്‌.
iii. നെഹ്‌റു, അംബേദ്കര്‍ തുടങ്ങിയവര്‍ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു.

A) Only (i and iii) B) Only (ii and iii)
C) All of the above (i, ii and iii) D) Only (i and ii)
Show Answer
D) Only (i and ii)

20 73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ?
i. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തില്‍ പ്രദാനം ചെയ്യുന്നു.
ii. ജില്ലാ പഞ്ചായത്താണ്‌ മേല്‍ ഘടകം.
iii. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്‌.

A) Only (i and ii) B) Only (ii and iii)
C) All of the above (i, ii and iii) D) Only (i and iii)
Show Answer
A) Only (i and ii)

21. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
i. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ അമ്പത്‌ ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.
ii. ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്നു.
iii, ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്‌ OBC വിഭാഗത്തിനും സംവരണം നല്ലാവൂന്നതാണ്‌.

A) Only (i and iii) B) Only (i and ii)
C) Only (ii and iii) D) All of the above (i, ॥ and iii)
Show Answer
C) Only (ii and iii)

22 ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
i. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌.
ii. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂമതല സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌.
iii. സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ സ്വാതന്ത്ര്യ അധികാരങ്ങളുണ്ട്‌.

A) Only (i and ii) B) Only (ii and iii)
C) Only (i and iii) D) All of the above (i, ॥ and iii)
Show Answer
C) Only (i and iii)

23 ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
i. സംസ്ഥാന ഗവണ്‍മെന്നാണ്‌ സംസ്ഥാന സാമ്പത്തിക കമ്മീഷനെ നിയമിക്കുന്നത്‌.
ii. സംസ്ഥാന സാമ്പത്തിക കമ്മീഷന്റെ കാലാവധി നാലു വര്‍ഷമാണ്‌.
iii. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നില പരിശോധിക്കുന്നത്‌ സംസ്ഥാന സാമ്പത്തിക കമ്മീഷനാണ്‌.

A) All of the above (i, ii and iii) B) Only (i and ii)
C) Only (ii and iii) D) Only (i and iii)
Show Answer
D) Only (i and iii)

24 ചുവടെ ചേര്‍ക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?
i. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ നിയമിക്കുന്നത്‌ ഇന്ത്യന്‍ പ്രസിഡന്റാണ്‌.
ii. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസുമായി ആലോചിച്ചാണ്‌ പ്രസിഡന്റ്‌ മറ്റു ജഡ്ജി മാരെ നിയമിക്കുന്നത്‌.
iii ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ല.

A) Only (ii and iii) B) Only (i and ii)
C) Only (i and iii) D) All of the above (i, ॥ and iii)
Show Answer
B) Only (i and ii)

25 ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏതാണ്‌ ?
i. സൂപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ പൂറത്താക്കൂന്നത്‌ തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌.
ii. ലോകസഭയിലേയും രാജ്യസഭയിലേയും കേവല ഭൂരിപക്ഷം പുറത്താക്കാന്‍ ആവശ്യമാണ്‌.
iii. ലോകസഭയിലേയും രാജൃസഭയിലേയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുറത്താക്കുന്നത്‌.

A) Only (i and ii) B) All of the above (i, ii and iii)
C) Only (ii and iii) D) Only (i and iii)
Show Answer
D) Only (i and iii)

26 റിട്ടുകളുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏതാണ്‌ ?
i. സുപ്രീം കോടതിക്ക്‌ മാത്രമേ റിട്ട്‌ പൂറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ.
ii. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം.
iii. പ്രധാനമായും അഞ്ച്‌ റിട്ടാണുള്ളത്‌.

A) All of the above (i, ii and iii) B) Only (i and ii)
C) Only (ii and iii) D) Only (i and iii)
Show Answer
C) Only (ii and iii)

27 ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
i. സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ്‌ ഹൈക്കോടതി.
ii. സൂപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു.
iii. സൂപ്രീം കോടതിക്ക്‌ ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും.

A) Only (ii and iii) B) Only (i and iii)
C) Only (i and ii) D) All of the above (i, ii and iii)
Show Answer
D) All of the above (i, ii and iii)

28 ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ?
i. 42-ാം ഭേദഗതി ‘ചെറുഭരണ ഘടന എന്നറിയപ്പെടുന്നു.
ii. 44-ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി.
iii. 45-ാം ഭേദഗതി സംവരണം പത്തു വര്‍ഷത്തേക്ക്‌ കൂട്ടുകയുണ്ടായി.

A) Only (i and iii) B) Only (i and ii)
C) Only (ii and iii) D) All of the above (i, ii and iii)
Show Answer
A) Only (i and iii)

29 കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ?
i. വി. ശിവന്‍കൂട്ടിയാണ്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി.
ii. ആന്റണി രാജുവാണ്‌ ഗതാഗത വകുപ്പ്‌ മന്ത്രീ.
iii. എ. കെ. ശശീന്ദ്രനാണ്‌ വനം വകുപ്പ്‌ മന്ത്രി.

A) All of the above (i, ii and iii) B) Only (ii and iii)
C) Only (i and ii) D) Only (i and iii)
Show Answer
B) Only (ii and iii)

30 കേരള ഭരണകൂടവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ?
i. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്‌.
ii. ഇരുപത്തിഒന്ന്‌ അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്‌.
iii. സ്പീക്കർ എ. എ൯. ഷംസീറിന്റെ തിരഞ്ഞെടുപ്പ്‌ മണ്ഡലം തലശ്ശേരിയാണ്‌.

A) All of the above (i, ii and iii) B) Only (i and ii)
C) Only (ii and iii) D) Only (i and iii)
Show Answer
A) All of the above (i, ii and iii)

31 താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
i. ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഉത്തര്‍പ്രദേശ്‌ സ്വദേശിയാണ്‌.
ii. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത്‌ ധര്‍മടം മണ്ഡലത്തെയാണ്‌.
iii. കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത്‌ എം. വിന്‍സന്റിനെയാണ്‌.

A) Only (i and ii) B) Only (ii and iii)
C) Only (i and iii) D) All of the above (i, ii and iii)
Show Answer
D) All of the above (i, ii and iii)

32 മനുഷ്യഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്‌ ?

A) മുകളിലത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ എദ്രിയം, മറ്റേത്‌ വലത്‌ എട്രിയം എന്നും താഴത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ വെന്‍ട്രിക്കിള്‍, മറ്റേത്‌ വലതു വെന്‍ട്രിക്കിള്‍ എന്നും പറയുന്നു. B) മുകളിലത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ വെന്‍ട്രിക്കിള്‍, മറ്റേത്‌ വലത്‌ വെന്‍ട്രിക്കിള്‍ എന്നും താഴത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ എദ്രിയം, മറ്റേത്‌ വലത്‌ എട്രിയം എന്നും പറയുന്നു.
C) ഇടതുവശത്ത്‌ മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എട്രിയവുമാണ്‌. D) വലതുവശത്ത്‌ മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എട്രിയവുമാണ്‌.
Show Answer
A) മുകളിലത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ എദ്രിയം, മറ്റേത്‌ വലത്‌ എട്രിയം എന്നും താഴത്തെ രണ്ട്‌ അറകളില്‍ ഒന്ന്‌ ഇടത്‌ വെന്‍ട്രിക്കിള്‍, മറ്റേത്‌ വലതു വെന്‍ട്രിക്കിള്‍ എന്നും പറയുന്നു.

33 ‘വിലയേറിയ സമയം പാഴാക്കരുത്‌” എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്‌

A) 2021-ലെ ലോക എയ്ഡ്സ്ദിന സന്ദേശം B) 2021-ലെ ലോക പക്ഷാഘാതദിന സന്ദേശം
C) 2021-ലെ ലോക പരിസ്ഥിതിദിന സന്ദേശം D) 2021-ലെ ലോക ആരോഗ്യദിന സന്ദേശം
Show Answer
B) 2021-ലെ ലോക പക്ഷാഘാതദിന സന്ദേശം

34 താഴെപ്പറയുന്നതില്‍ ഏതാണ്‌ ഒരു വൈറസ്‌ രോഗം ?

A) സന്നിപാത ജ്വരം B) പുഴുക്കടി
C) നീര്‍ക്കെട്ട്‌ D) ജലദോഷം
Show Answer
D) ജലദോഷം

35 2021-ലെ വൈദൃശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം എന്തിനാണ്‌ ലഭിച്ചത്‌ ?

A) രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്‌ – സി എന്ന മാരകരോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്‌ B) ചൂടും, സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട്‌ നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്‌
C) മനുഷ്യജീനോം പ്രോജക്ട്‌ കണ്ടെത്തിയതിന്‌ D) ജീനുകളെ കൃത്രിമപരമായി നിര്‍മ്മിച്ചതിന്‌
Show Answer
B) ചൂടും, സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട്‌ നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്‌

36 ‘തയാമിന്‍’ എന്നറിയപ്പെടുന്ന ജീവകം ഏതാണ്‌ ?

A) ജീവകം B 2, B) ജീവകം B 6,
C) ജീവകം B 12, D) ജീവകം B 1,
Show Answer
D) ജീവകം B 1,

37 എന്താണ്‌ ‘യൂട്രോഫിക്കേഷന്‍’ ?

A) ജലാശയങ്ങളില്‍ പോഷകഘടകങ്ങള്‍ വര്‍ദ്ധിക്കുക B) ആഹാരശ്യംഖലയില്‍ വിഷാംശം കൂടിവരുക
C) അന്തരീക്ഷത്തില്‍ ചൂടു കൂടുന്ന അവസ്ഥ D) ഇവയൊന്നുമല്ല
Show Answer
A) ജലാശയങ്ങളില്‍ പോഷകഘടകങ്ങള്‍ വര്‍ദ്ധിക്കുക

38 ഒരു വസ്തുവിനെ നിശ്ചലമായി നിലനിര്‍ത്തുന്ന ഒരു ശക്തിയാണ്‌ സ്ഥിതഘര്‍ഷണം. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്ലാവന ഏത്‌ ?
i. ഗതികഘ൪ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാല്‍ സ്ഥിതഘര്‍ഷണം ആശ്രയിക്കുന്നില്ല.
ii. ഗതികഘര്‍ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയി ക്കുന്നില്ല. എന്നാല്‍ സ്ഥിതഘര്‍ഷണം ആശ്രയിക്കുന്നു.
iii. ഗതികഘര്‍ഷണവും സ്ഥിതഘര്‍ഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു.
IV. ഗതികഘര്‍ഷണവും സ്ഥിതഘരഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കൂന്നില്ല.

A) (iv) B) (ii)
C) (i) D) (iii)
Show Answer
A) (iv)

39 ഗുരുത്വത്വരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. ഗൂരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച്‌ കൂടുന്നു.
ii. ഗൂരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച്‌ കുറയുന്നു.
iii. ഗൂരൂത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച്‌ കൂടുന്നു.
IV. ഗൂരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച്‌ കുറയുന്നു.

A) (i, iv) B) (ii, iii)
C) (ii, iv) D) (i, iii)
Show Answer
C) (ii, iv)

40 പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക.
i. ലോഹോപരിതലത്തില്‍ പതിക്കുന്ന ഫോട്ടോണുകളുടെ ഈര്‍ജ്ജം തരംഗ ദൈര്‍ഘ്യത്തിന്‌ വിപരീതാനുപാതത്തിലായിരിക്കും.
ii. ലോഹോപരിതലത്തില്‍ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കൂന്നു.
iii. പ്രകാശ വൈദ്യുതപ്രവാഹം പ്രകാശ തീവ്രതക്ക് അനുപാതത്തിലായിരിക്കും.
IV. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം പ്രകാശ തീയ്രതയ്ക്ക്‌ വിപരീതാനുപാതത്തിലായിരിക്കും.

A) (ii) B) (i)
C) (iv) D) (iii)
Show Answer
C) (iv)

41 2022-ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ നോബേല്‍ പ്രൈസ്‌ നേടിയത്‌ ഏതു ഊർജ്ജതന്ത്ര ഗവേഷഞണത്തിനായിരുന്നു ?

A) ക്വാണ്ടം മെക്കാനിക്ക്‌ B) ഒപ്റ്റിക്സ്‌
C) സെമി കണ്ടക്ട്ടേഴ്സ്‌ D) സൂപ്പ൪ കണ്ടക്ടിവിറ്റി
Show Answer
A) ക്വാണ്ടം മെക്കാനിക്ക്‌

42 ‘ശ്മശാനങ്ങളിലെ പ്രേതബാധ’ എന്ന്‌ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളത്‌ ഏത്‌ മൂലകത്തിന്റെ രൂപാന്തരത്തിന്റെ ഇരുട്ടിലുള്ള തിളക്കം മൂലമാണ്‌ ?

A) കാര്‍ബണ്‍ B) ഫോസ്ഫറസ്‌
C) സള്‍ഫര്‍ D) ക്ലോറിന്‍
Show Answer
B) ഫോസ്ഫറസ്‌

43 ലൂയിസ്‌ സിദ്ധാന്തപ്രകാരം ആസിഡ്‌ ആയിട്ടുള്ളത്‌

A) H2SO4 B) NH3
C) H2O D) BF3
Show Answer
D) BF3

44 ഫോസില്‍ ഇന്ധനങ്ങള്‍ക്ക്‌ പകരമായി സമീപകാലങ്ങളിലൂപയോഗിക്കുന്ന ബയോ ഇന്ധനങ്ങളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്‌

A) മെഥനോള്‍ B) എഥനോള്‍
C) പ്രൊപ്പനോള്‍ D) ബ്യൂട്ടെയ്൯
Show Answer
B) എഥനോള്‍

45 ആധുനിക സിദ്ധാന്തമനുസരിച്ച്‌ ന്യൂക്ലിയസിന്‌ ചുറ്റും ഇലക്ട്രോണുകളെ കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്‌

A) ഓര്‍ബിറ്റ്‌ B) ഓര്‍ബിറ്റല്‍
C) ക്വാണ്ടം D) ഐസോബാര്‍
Show Answer
B) ഓര്‍ബിറ്റല്‍

46 ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠപുരസ്താരം നേടിയവര്‍ ആരെല്ലാം ?
1. ജി. ശങ്കരക്കുറുപ്പ്‌
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ. എന്‍. വി. കുറുപ്പ്‌
4. അക്കിത്തം അച്യുതന്‍ നമ്പൂതിരി

A) 1, 2, 3 ഇവ ശരി B) 2, 3, 4 ഇവ ശരി
C) 1, 3, 4 ഇവ ശരി D) 1, 2, 4 ഇവ ശരി
Show Answer
C) 1, 3, 4 ഇവ ശരി

47 ‘ജാതിചോദിക്കുന്നില്ല ഞാന്‍ സോദരീ —
ചോദിക്കുന്നു നീര്‍
നാവൂവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കൂ നീ’
എന്നിപ്രകാരം ദാഹജലം ചോദിച്ചത്‌

A) ദിവാകരന്‍ നളിനിയോട്‌ B) ആനന്ദന്‍ മാതംഗിയോട്‌
C) മദനന്‍ ലീലയോട്‌ D) ചാത്തന്‍ സാവിത്രിയോട്‌
Show Answer
B) ആനന്ദന്‍ മാതംഗിയോട്‌

48 മലയാള ചെറുകഥകളും അവയുടെ ചലച്ചിത്രാവിഷ്ഠാരവും ആണ്ചുവടെ ചേര്‍ത്തിരിക്കുന്നത്‌. ശരിയായവ കണ്ടെത്തുക.
1. പള്ളിവാളും കാല്‍ച്ചിലമ്പും — നിര്‍മ്മാലും
2. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും – വിധേയന്‍
3. നീലവെളിച്ചം – ഭാരഗ്ഗവീ നിലയം
4. വിവാഹം – പരിണയം

A) 1, 2, 3 ഇവ ശരിയാണ്‌ B) 2, 3, 4 ഇവ ശരിയാണ്‌
C) 1, 3, 4 ഇവ ശരിയാണ്‌ D) 1, 2, 4 ഇവ ശരിയാണ്‌
Show Answer
A) 1, 2, 3 ഇവ ശരിയാണ്‌

49 സൈബര്‍ ലോകം പ്രമേയമാക്കി “നൃത്തം” എന്ന നോവല്‍ രചിച്ചത്‌

A) സി. രാധാകൃഷ്ണന്‍ B) സാറാ തോമസ്‌
C) എം. മുകുന്ദന്‍ D) പി. വത്സല
Show Answer
C) എം. മുകുന്ദന്‍

50 മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അര്‍ജ്ജുനനെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏവ ?
1. സര്‍വ്വവിജ്ഞാന കോശം ഡയറക്ടര്‍
2. 2008-ല്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
3. മൂന്ന്‌ ഡിലിറ്റ്‌ ബിരുദങ്ങള്‍ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരന്‍
4. സാക്ഷരതാമിഷന്‍ ഡയറക്ടര്‍

A) 1, 2, 3 ശരിയാണ്‌ B) 2, 3, 4 ശരിയാണ്‌
C) 1, 3, 4 ശരിയാണ്‌ D) 1, 2, 4 ശരിയാണ്‌
Show Answer
C) 1, 3, 4 ശരിയാണ്‌

fire and rescue officer question paper 244/2023

fire and rescue officer question paper 244/2023

fire and rescue officer question paper 244/2023
fire and rescue officer question paper 244/2023

You cannot copy content of this page