LGS Previous Question Papers 019/2024

LGS Previous Question Papers 019/2024 prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 019/2024
Last Grade Servant (Main Examination) – Universities in Kerala

Date of Test : 07/02/2024
Cat. Number : 697/2022


01 ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന്റെ അന്തിമ ലക്ഷ്യം “പൂ൪ണ്ണസ്വരാജ്‌’ ആണെന്ന്‌ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ്‌ സമ്മേളനം

(A) ലാഹോര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനം (B) അഹമ്മദാബാദ്‌ കോണ്‍ഗ്രസ്സ്‌ സമ്മേളനം
(C) കല്‍ക്കട്ടാ കോണ്‍ഗ്രസ്സ്‌ സമ്മേളനം (D) ഒന്നാം വട്ടമേശ സമ്മേളനം
Show Answer
(A) ലാഹോര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനം

02 ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്‌ ?

(A) സിവില്‍ നിയമ ലംഘനം (B) നിസ്സഹകരണ സമരം
(C) ഉപ്പു സത്യാഗ്രഹം (D) പൂര്‍ണ്ണ സ്വരാജ്‌
Show Answer
(B) നിസ്സഹകരണ സമരം

03 ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയതാര്‌ ?

(A) റാഷ്‌ ബിഹാരി ബോസ്‌ (B) ജയപ്രകാശ്‌ നാരായണ്‍
(C) സുഭാഷ്‌ ചന്ദ്രബോസ്‌ (D) ലാലാ ലജ്പത്‌ റായി
Show Answer
(C) സുഭാഷ്‌ ചന്ദ്രബോസ്‌

04 ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും, ദ്വിരാഷ്ട്ര വാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിര്‍ക്കുകയും ചെയ്യ നേതാവ്‌… പിന്നീട്‌ ഇന്ത്യാഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ ‘ഭാരതരത്ന’ ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?

(A) വാഞ്ചി അയ്യര്‍ (B) അരുണ ആസഫലി
(C) ചന്ദ്രശേഖര്‍ ആസാദ്‌ (D) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാ൯
Show Answer
(D) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാ൯

05 ചുവടെ തന്നിരിക്കുന്നവരില്‍ ആരാണ്‌ ഇന്ത്യന്‍ സമരകാലഘട്ടത്തിലെ ‘മിതവാദി’ നേതാക്കളില്‍ ഉള്‍പ്പെടാത്തത്‌ ?

(A) ബാല ഗംഗാധര തിലക്‌ (B) ഡബ്ല്യു.സി. ബാനര്‍ജി
(C) ഗോപാലകൃഷ്ണ ഗോഖലെ (D) ഫിറോഷ്‌ ഷാ മേത്ത
Show Answer
(A) ബാല ഗംഗാധര തിലക്‌

06 സ്വത്തവകാശം മാലികാവകാശങ്ങളില്‍ നിന്ന്‌ എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ഏത്‌ ?

(A) 42-ാം ഭരണഘടനാ ഭേദഗതി (B) 44-ാം ഭരണഘടനാ ഭേദഗതി
(C) 52-ാം ഭരണഘടനാ ഭേദഗതി (D) 54-ാം ഭരണഘടനാ ഭേദഗതി
Show Answer
(B) 44-ാം ഭരണഘടനാ ഭേദഗതി

07 സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏത്‌ ?

(A) സൂപ്രീം കോടതി (B) ജില്ലാ കോടതി
(C) ഹൈക്കോടതി (D) മജിസ്ട്രേറ്റ് കോടതി
Show Answer
(C) ഹൈക്കോടതി

08 ഭരണഘടനാ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയുടെ അധ്യക്ഷ൯ ആരായിരുന്നു ?

(A) ജവഹര്‍ലാല്‍ നെഹ്റു (B) ഡോ. ബി.ആര്‍. അംബേദ്കര്‍
(C) ഡോ. രാജേന്ദ്രപ്രസാദ്‌ (D) ഡോ.എസ്‌. രാധാകൃഷ്ണന്‍
Show Answer
(B) ഡോ. ബി.ആര്‍. അംബേദ്കര്‍

09 ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്‌ ?

(A) ബ്രിട്ടന്‍ (B) ദക്ഷിണാഫ്രിക്ക
(C) ഇന്ത്യ (D) ഫ്രാന്‍സ്‌
Show Answer
(C) ഇന്ത്യ

10 ഭരണഘടനയുടെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടാത്തതേത്‌ ?

(A) പരമാധികാരം (B) സ്ഥിതി സമത്വം
(C) റിപ്പബ്ലിക്ക്‌ (D) മൌലികാവകാശങ്ങള്‍
Show Answer
(D) മൌലികാവകാശങ്ങള്‍

11 ‘കൈസര്‍-എ-ഹിന്ദ്‌ ‘ പദവി ഗാന്ധിജി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ തിരികെ നല്‍കാന്‍ ഇടയാക്കിയ സംഭവം ഏത്‌ ?

(A) ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല (B) റൗലറ്റ്‌ നിയമം
(C) വാഗണ്‍ ട്രാജഡി (D) ചൗരി-ചൗരാ-സംഭവം
Show Answer
(A) ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല

12 ഇനി ക്ഷേത്ര നിര്‍മ്മാണമില്ലാ വിദ്യാലയ നിര്‍മ്മാണമാണ്‌ ജനതയ്ക്ക്‌ വേണ്ടത്‌, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന്‌ ആഹ്വാനം ചെയ്രു സാമൂഹയ പരിഷ്‌കര്‍ത്താവ്‌ ആര്‌ ?

(A) കെ. കേളപ്പ൯ (B) സഹോദരന്‍ അയ്യപ്പ൯
(C) ശ്രീനാരായണ ഗുരു (D) അയ്യങ്കാളി
Show Answer
(C) ശ്രീനാരായണ ഗുരു

13 ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്‍ എന്ത്‌ ?

(A) നരേന്ദ്രന്‍ (B) കുമാരഗുരുദേവന്‍
(C) അയ്യപ്പന്‍ (D) നാണു
Show Answer
(C) അയ്യപ്പന്‍

14 ‘പഴശ്ലികലാപം’ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സബ്കളക്ടര്‍ ആര്‌ ?

(A) തോമസ്‌ ഹാര്‍വേ ബാബര്‍ (B) ഫ്രാന്‍സിസ്‌ കോ അല്‍മേഡ
(C) ആല്‍ബുക്ഷര്‍ക്ക്‌ (D) റാല്‍ഫ്‌ ഫിച്ച്‌
Show Answer
(A) തോമസ്‌ ഹാര്‍വേ ബാബര്‍

15 അമേരിക്ക൯ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഏത്‌ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ആറ്റിങ്ങല്‍ കലാപം (B) പുന്നപ്ര-വയലാര്‍ സമരം
(C) നിവര്‍ത്തന പ്രക്ഷോഭം (D) മലബാര്‍ കലാപം
Show Answer
(B) പുന്നപ്ര-വയലാര്‍ സമരം

16 കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌ ?

(A) ഡി.വൈ. ചന്ദ്രചൂഡ്‌ (B) ആഷിഷ്‌ ജിതേന്ദ്ര ദേശായി
(C) എസ്‌.വി. ഭാട്ടി (D) ഗീതാ മിത്തല്‍
Show Answer
(B) ആഷിഷ്‌ ജിതേന്ദ്ര ദേശായി

17 കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജില്ല ഏത്‌ ?

(A) മലപ്പുറം (B) എറണാകുളം
(C) തൃശ്ശൂര്‍ (D) കോട്ടയം
Show Answer
(C) തൃശ്ശൂര്‍

18 ‘ട്രാന്‍സ്ഫര്‍ ഓഫ്‌ പവര്‍ ഇ൯ ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌ ?

(A) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ (B) ജവഹര്‍ലാല്‍ നെഹ്റു
(C) ബി.ആര്‍. അംബേദ്ക്കര്‍ (D) വി.പി. മേനോന്‍
Show Answer
(D) വി.പി. മേനോന്‍

19 താഴെപ്പറയുന്നവയില്‍ ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശം ഏത്‌ ?

(A) പോണ്ടിച്ചേരി (B) ദാമന്‍
(C) ദിയു (D) ഗോവ
Show Answer
(A) പോണ്ടിച്ചേരി

20 സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ മലയാളിയായ അംഗം ആര്‌ ?

(A) എച്ച്‌.എന്‍. കു൯സ്രു (B) പി.എന്‍. പണിക്കര്‍
(C) ഫസല്‍ അലി (D) കെ.എം. പണിക്കര്‍
Show Answer
(D) കെ.എം. പണിക്കര്‍

21 റൂർക്കേല ഇരുമ്പുരുക്ക്‌ വ്യവസായ ശാലയ്ക്ക്‌ സഹായം നല്കിയ രാജ്യം ഏത്‌ ?

(A) ജര്‍മ്മനി (B) ബ്രിട്ടന്‍
(C) സോവിയറ്റ്‌ യൂണിയന്‍ (D) അമേരിക്ക
Show Answer
(A) ജര്‍മ്മനി

22 ഇന്ത്യ൯ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്‌ ?

(A) ചന്ദ്രയാന്‍ (B) ആദിത്യ
(C) മംഗള്‍യാന്‍ (D) ആര്യഭട്ട
Show Answer
(C) മംഗള്‍യാന്‍

23 2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്‌ ?

(A) ഇന്ത്യ (B) ബ്രസീല്‍
(C) ഫ്രാന്‍സ്‌ (D) കാനഡ
Show Answer
(B) ബ്രസീല്‍

24 ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ റോവര്‍ അറിയപ്പെടുന്നത്‌

(A) വിക്രം (B) പ്രധ്യാ൯
(C) ഭീം (D) ധ്രുവ്‌
Show Answer
(B) പ്രധ്യാ൯

25 ഹിമാലയന്‍ പര്‍വ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) ഹിമാലയന്‍ പര്‍വ്വതനിരയില്‍ ഏറ്റവും ഉയരം കൂടിയ നിര – ഹിമാദ്രി
(2) ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട്‌ ഏവറസ്റ്റ്‌ ഇന്ത്യയില്‍ സ്ഥിതിചെയ്യുന്നു
(3) സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികള്‍ ഹിമാലയന്‍ നദികള്‍ എന്നറിയപ്പെടുന്നു

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(C) (1) ഉം (3) ഉം

26 ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) ഏഴു രാജ്യങ്ങള്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നു
(2) ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതല്‍ ദൂരം അതിര്‍ത്തി പങ്കിടുന്നു
(3) അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിര്‍ത്തി പങ്കിടുന്നു (A

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(D) എല്ലാം ശരിയാണ്‌

27 ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
(1) പടിഞ്ഞാറന്‍ തീരസമതലം അറബികടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
(2) പടിഞ്ഞാറന്‍ തീരസമതലത്തില്‍ ഉള്‍പ്പെട്ടതാണ്‌ കോറമണ്ഡല്‍ തീരസമതലം
(3) സുന്ദരവനപ്രദേശം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ്‌ കിഴക്കന്‍ തീരസമതലം

(A) (1) ഉം (2) ഉം (B) (2) മാത്രം
(C) (3) മാത്രം (D) (1) ഉം (3) ഉം
Show Answer
(B) (2) മാത്രം

28 ഇന്ത്യയുടെ ദേശീയപ്രതീകങ്ങള്‍ സംബന്ധിച്ച്‌ ശരിയായത്‌ കണ്ടെത്തുക
(1) ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി
(2) ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
(3) ഇന്ത്യയുടെ ദേശീയഗീതം – ജനഗണമന

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(A) (1) ഉം (2) ഉം

29 ഇന്ത്യയിലെ നദീതീര പട്ടണങ്ങള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത്‌ കണ്ടെത്തുക
(1) അയോദ്ധ്യ നഗരം സരയു നദീതീരത്ത്‌ സ്ഥിതിചെയ്യുന്നു
(2) അഹമ്മദാബാദ്‌, ഗാന്ധിനഗര്‍ എന്നീ പട്ടണങ്ങള്‍ സബര്‍മതി തീരത്താണ്‌
(3) കൊല്‍ക്കത്ത, ഹൗറ നഗരങ്ങള്‍ ഹുഗ്ലി നദീതീരത്താണ്‌

(A) (1) ഉം (3) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (2) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(D) എല്ലാം ശരിയാണ്‌

30 കേരളത്തെ സംബന്ധിച്ച അടിസ്ഥാന വിവരണങ്ങളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തുക
(1) കേരളത്തിന്റെ തെക്ക്‌-വടക്ക്‌ നീളം 560 കി.മീ.
(2) കേരളത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്‌ അഗസ്ത്യകൂടം
(3) കേരളത്തിലെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ കുട്ടനാട്‌

(A) (1) ഉം (2) ഉം (B) (2) മാത്രം
(C) (2) ഉം (3) ഉം (D) (3) മാത്രം
Show Answer
(B) (2) മാത്രം

31 കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) കിഴക്കോട്ടൊഴുകുന്ന നദികള്‍ : കബനി, ഭവാനി, പാമ്പാര്‍
(2) പെരിങ്ങൽകുത്ത്‌ ജലവൈദ്യുതപദ്ധതി പെരിയാര്‍ നദിയില്‍ സ്ഥിതിചെയ്യുന്നു
(3) ഏറ്റവും നീളമുള്ള നദികളില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴയ്ക്ക്‌ ആണ്‌

(A) (1) ഉം (3) ഉം (B) (2) ഉം (3) ഉം
(C) (2) മാത്രം (D) (3) മാത്രം
Show Answer
(A) (1) ഉം (3) ഉം

32 കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയല്ലാത്തവ കണ്ടെത്തുക
(1) കേരളത്തിലെ ശാസ്താംകോട്ട കായല്‍ കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്നു
(2) കേരളത്തിലെ ഏറ്റവും വലിയ കായല്‍ അഷ്ടമുടി കായല്‍
(3) സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൂക്കോട്‌ കായല്‍ വയനാട്ടില്‍ സ്ഥിതിചെയ്യുന്നു

(A) (1) ഉം (2) ഉം (B) (2) മാത്രം
(C) (2) ഉം (3) ഉം (D) (3) മാത്രം
Show Answer
(B) (2) മാത്രം

33 താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) കൊല്ലത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
(2) വയനാട്‌ ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്‌
(3) കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട്‌ ചുരം

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(B) (2) ഉം (3) ഉം

34 കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായ രീതിയില്‍ യോജിച്ചവ കണ്ടെത്തുക
(1) നീണ്ടകര – തിരുവനന്തപുരം
(2) അഴീക്കല്‍ – കണ്ണൂര്‍
(3) പൊന്നാനി – മലപ്പുറം
(4) കായംകുളം – എറണാകുളം

(A) (2) ഉം (3) ഉം (B) (1) ഉം (4)ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(A) (2) ഉം (3) ഉം

35 കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
(1) കേരളത്തിലെ വൈദ്യുത ഉത്പാദനത്തിന്റെ പ്രധാന സ്രോതസ്സ്‌ ജലമാണ്‌
(2) കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസല്‍
(3) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(D) എല്ലാം ശരിയാണ്‌

36 കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികള്‍ കണ്ടെത്തുക
(1) കരിമ്പുഴ – മലപ്പുറം
(2) ചിമ്മിനി – പാലക്കാട്‌
(3) ചെന്തരുണി – കൊല്ലം
(4) ചൂലന്നൂര്‍ – തൃശ്ശൂര്‍

(A) (1) ഉം (3) ഉം (B) (2) ഉം (4) ഉം
(C) (1) ഉം (4) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(A) (1) ഉം (3) ഉം

37 സൈലന്റ് വാലി ദേശിയോദ്ധ്യാനം സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
(1) വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളെ കാണപ്പെടുന്നു
(2) ചീവീടുകള്‍ അപൂര്‍വ്വമായതുകൊണ്ട്‌ ഈ പ്രദേശത്തിന്‌ നിശബ്ദതാഴ്വര എന്ന പേര്‌ വന്നത്‌
(3) 1984-ല്‍ നിലവില്‍ വന്ന ഇത്‌ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്നു

(A) (1) ഉം (3) ഉം (B) (2) ഉം (3) ഉം
(C) (3) മാത്രം (D) എല്ലാം ശരിയാണ്‌
Show Answer
(C) (3) മാത്രം

38 കേരളത്തിലെ കായികരംഗവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ശരിയായത്‌ കണ്ടെത്തുക
(1) കായിക കേരളത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌ ഗോദവര്‍മ്മ രാജ
(2) ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയാണ്‌ പി.ടി. ഉഷ
(3) ഇന്ത്യക്കുവേണ്ടി യൂറോപ്യന്‍ വോളിബോള്‍ ലീഗില്‍ കളിച്ച ആദ്യത്തെ ഏഷ്യക്കാരന്‍ ജിമ്മി ജോര്‍ജ്ജ്‌

(A) (1) ഉം (3) ഉം (B) (1) ഉം (2) ഉം
(C) (2) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(D) എല്ലാം ശരിയാണ്‌

39 കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
(1) കേരള നിയമസഭ 1992-ല്‍ കേരള പഞ്ചായത്തീരാജ്‌ നിയമം പാസ്സാക്കി
(2) കേരളത്തില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക്‌ പഞ്ചായത്തും നിലവില്‍ ഉണ്ട്‌
(3) തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി. രാജേഷ്‌ ആണ്‌

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) ഉം (3) ഉം (D) (1) മാത്രം
Show Answer
(D) (1) മാത്രം

40. താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
(1) കേരള സ്പീക്കർ എ.എന്‍. ഷംസീര്‍ ആണ്‌
(2) കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌
(3) കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (2) മാത്രം (D) (1) മാത്രം
Show Answer
(C) (2) മാത്രം

41 കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന കണ്ടെത്തുക
(1) കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി
(2) തൃശ്ശൂര്‍ ജില്ലയില്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്നു
(3) വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേര്‍ന്ന്‌ രൂപം കൊടുത്തു

(A) (1) ഉം (2) ഉം (B) (2) ഉം (3) ഉം
(C) (1) മാത്രം (D) എല്ലാം ശരിയാണ്‌
Show Answer
(D) എല്ലാം ശരിയാണ്‌

42 കേരളത്തിലെ സാഹിത്യ അവാര്‍ഡുകള്‍ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
(1) 2023-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്‌ എസ്‌.കെ. വസന്ത൯
(2) 2023-ലെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ എസ്‌. ഹരീഷിന്റെ ‘മീശ്‌ എന്ന രചനയ്ക്ക്‌
(3) 2022-ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ അംബികാസുതന്‍ മാങ്ങാടിന്‌ ലഭിച്ചു

(A) (1) ഉം (3) ഉം (B) (2) മാത്രം
(C) (2) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(B) (2) മാത്രം

43 ചന്ദ്രയാന്‍ – 3 സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
(1) 2023- ആഗസ്റ്റ്‌ 23 ന്‌ ചന്ദ്രന്റെ ദക്ഷിണ്ധ്രുവത്തില്‍ സോഫ്റ്റ്‌ ലാന്‍ഡിങ്ങ്‌ ചെയ്തു
(2) ISRO ചെയര്‍മാന്‍ മോഹന്‍ കുമാര്‍
(3) ചന്ദ്രയാന്‍-3 ലെ ലാ൯ഡറിന്റെ പേര്‌ വിക്രം
(4) ചന്ദ്രയാന്‍-3 ന്റെ മൊത്തം ചെലവ്‌ 615 കോടി രൂപ

(A) (1), (3), (4) (B) (2), (3), (4)
(C) (2) ഉം (3) ഉം (D) എല്ലാം ശരിയാണ്‌
Show Answer
(A) (1), (3), (4)

44 കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്‌ ?

(A) ഭരതനാട്യം (B) മോഹിനിയാട്ടം
(C) തിരുവാതിര (D) കുച്ചിപുടി
Show Answer
(B) മോഹിനിയാട്ടം

45 ‘അമ്മ’ എന്ന നോവല്‍ എഴുതിയത്‌ ആര്‌ ?

(A) മാക്‌സിം ഗോര്‍ക്കി (B) ലിയോ ടോള്‍സ്റ്റോയ്‌
(C) ആന്റണ്‍ ചെക്കോവ്‌ (D) ഇവാന്‍ തുർഗനേവ്‌
Show Answer
(A) മാക്‌സിം ഗോര്‍ക്കി

46 ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്‌ ആര്‌ ?

(A) അരിന്ദം ബാഗ്ചി (B) രുചിര കംബോജ്‌
(C) സയ്യിദ്‌ അക്ബറുദ്ദീന്‍ (D) അശോക്‌ കുമാര്‍ മുഖര്‍ജി
Show Answer
(B) രുചിര കംബോജ്‌

47 ദേശീയ തലത്തില്‍ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന്‌ രൂപം നല്‍കിയിരിക്കുന്ന സ്ഥാപനം ഏത്‌ ?

(A) ലോകായുക്ത (B) ഓംബുഡ്‌സ്മാന്‍
(C) സംസ്ഥാന വിജിലന്‍സ്‌ കമ്മീഷന്‍ (D) ലോക്പാല്‍
Show Answer
(D) ലോക്പാല്‍

48 അമ്പതാമത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌ ?

(A) ഉദയ്‌ ഉമേഷ്‌ ലളിത്‌ (B) ധനഞ്ജയ വൈ. ചന്ദ്രചൂഡ്‌
(C) നൂതല പതി വെങ്കിടരമണ (D) ശരദ്‌ അരവിന്ദ്‌ ബോബ്ഡെ
Show Answer
(B) ധനഞ്ജയ വൈ. ചന്ദ്രചൂഡ്‌

49 ‘സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്യത്തിന്‌ പ്രാധാന്യം നല്‍കണം’ എന്ന ‘ലെസെസ്ഫെയര്‍ സിദ്ധാന്തം” കൊണ്ടുവന്നത്‌ ഏത്‌ സാമ്പത്തിക ശാസ്ത്രജ്ഞനാണ്‌ ?

(A) ആല്‍ഫ്രഡ്‌ മാര്‍ഷല്‍ (B) സാമുവല്‍സണ്‍
(C) കാറല്‍ മാര്‍ക്സ്‌ (D) റോബിന്‍സണ്‍
Show Answer
(A) ആല്‍ഫ്രഡ്‌ മാര്‍ഷല്‍

50. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്‌ ?

(A) ക്രിക്കറ്റ്‌ (B) ഫുട്ബോള്‍
(C) ഹോക്കി (D) ഖോ-ഖോ
Show Answer
(C) ഹോക്കി

lgs previous question papers

lgs previous question papers

lgs previous question papers
lgs previous question papers



You cannot copy content of this page