LDC Preliminary Exam Stage V 013/2024 Mock Test

LDC Preliminary Exam Stage V 013/2024 Mock Test, prepare smarter for your PSC exams with our extensive repository of previous questions.

Question Code: 013/2024
LD Clerk/ Accountant/ Cashier etc. (Preliminary Examination- Stage IV) Various

Date of Test : 20.01.2024
Cat. Number : 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022


LD Clerk Accountant Cashier etc Preliminary Examination 013/2024 Stage V

1. കേരള സ്റ്റേറ്റ്‌ സ്പോര്‍ട്സ്‌ കാണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആര്‌ ?

2. ചാന്ദ്രയാന്‍-3 ന്റെ ലാന്‍ഡറിലെ പേലോഡുകളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?

3. 2021-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌ ?

4. “ഒന്നേകാല്‍ കോടി മലയാളികള്‍” എന്ന ഗ്രന്ഥം രചിച്ചതാര്‌ ?

5. 2022-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത്‌ ഏത്‌ ?

6. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്‌ ?

7, വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌ ?

8. കേരളത്തെ “ഭ്രാന്താലയം” എന്ന്‌ വിളിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ്‌ ആര്‌ ?

9. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത്‌ കൊണ്ടുവന്ന “സ്വദേശാഭിമാനി” പത്രത്തിന്റെ സ്ഥാപകന്‍ ആര്‌ ?

10. കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏതെല്ലാം?

(i) ബ്രിട്ടീഷ്‌ ഭരണത്തെ “വെണ്‍നീച ഭരണം” എന്ന്‌ വിളിച്ചു
(ii) “സമപന്തി ഭോജനം” സംഘടിപ്പിച്ചു
(iii) “മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി” എന്ന്‌ പ്രഖ്യാപിച്ചു
(iv) “സമത്വ സമാജം” എന്ന സംഘടന സ്ഥാപിച്ചു

11. ഉപദ്വീപീയ നദികളില്‍ വെച്ച്‌ ഏറ്റവും നീളം കൂടിയ നദി ഏത്‌?

12. പടിഞ്ഞാറന്‍ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏവ ?

(i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(ii) ഡെല്‍റ്റ രൂപീകരണം നടക്കുന്നു
(iii) താരതമ്യേന വീതി കൂടുതല്‍
(iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍

13. ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ച വര്‍ഷം ഏത്‌ ?

14. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം ഏത്‌ ?

15. 1959-ല്‍ ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല ?

16. കരിമ്പ്‌ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം എത്‌ ?

17. കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാല്‍ ഏത്‌ ദേശീയ ജലപാതയില്‍ ഉള്‍പ്പെടുന്നു ?

18. ഇന്ത്യയുമായി വടക്ക്‌-പടിഞ്ഞാറ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്‌ ?

19. യങ്‌ ഇന്ത്യ പ്രതത്തിന്റെ സ്ഥാപകന്‍ ആര്‍ ?

20. പാരമ്പര്യേതര ഈര്‍ജ്ജസ്രോതസ്സിന്റെ സവിശേഷത അല്ലാത്തത്‌ ഏത്‌ ?

21. ഇന്ത്യന്‍ ഭരണഘടനയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്‌. ഭരണഘടനയുടെ ഏത്‌ അനുച്ചേദമാണ്‌ ഈ വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ?

22. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഏത്‌ ഭാഗത്താണ്‌ ?

23. ദേശീയഗാനം ആയ ജനഗണമന രചിച്ചത്‌ ആര്‌ ?

24. ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത്‌ സമ്മേളനത്തില്‍ ആയിരുന്നു ?

25. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?

26. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍ ?

27. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍ ?

28. ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ചേദം ഏത്‌ ?

29. ദേശീയ മുദ്രയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ” എന്ന വാക്യം ഏത്‌ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്‌ ?

30. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്‌ ?

31. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്‌ ?

32. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ 'കുറിച്യ കലാപ'ത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ?

33. ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങള്‍ക്ക്‌ തുടക്കം കുറിച്ച വ്യക്തി ?

34. 2023-ല്‍ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച ‘ജി20’, 2024-ല്‍ അധ്യക്ഷസ്ഥാനം വഹിക്കാന്‍ പോകുന്ന രാജ്യം ഏത്‌ ?

35. അന്തര്‍ദേശീയ സാഹോദര്യത്തിന്‌ ഊന്നൽ നല്‍കാന്‍ ലക്ഷ്യമിട്ട്‌ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാല ?

36. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല നടന്ന വര്‍ഷം ഏത്‌ ?

37. ബ്രിട്ടിഷ്‌ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയെ വെളിപ്പെടുത്തുന്ന “ചോര്‍ച്ചാ സിദ്ധാന്തം” ആരുടെ സംഭാവനയാണ്‌ ?

38. “സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ” എന്ന ഗാനത്തിന്റെ രചയിതാവ്‌ ആര്‌ ?

39. സ്വാത്ന്ത്യയാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവല്‍ക്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്‌ ?

40. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ്‌ കരിനിയമത്തിന്റെ പേരെന്ത്‌ ?

41. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?

42. രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

43. കൊച്ചി മെട്രോ നിലവില്‍ വന്ന വര്‍ഷം ഏത്‌ ?

44. കേരളത്തിലെ നദികളില്‍ കിഴക്കോട്ട്‌ ഒഴുകുന്ന നദി ഏത്‌ ?

45. പൊന്നാനി തുറമുഖം ഏത്‌ നദിയുടെ അഴിമുഖത്ത്‌ സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്‌ ?

46. 2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കേരളീയ വനിത :

47. കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്‌ ഏത്‌ ജില്ലയിലാണ്‌ ?

48. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്‌ ?

49. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്‌ ?

50. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത്‌ താലൂക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?

51. സാധുജന പരിപാലന സംഘം രൂപീകരിച്ചത്‌ ആര്‌ ?

52. 1888-ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്‌ ?

53. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം :

54. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏത്‌ ?

55. ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ്‌ കറുപ്പൻ നേതൃത്വം നല്‍കി സ്ഥാപിച്ച പ്രസ്ഥാനം :

56. കേരളത്തില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ റെയില്‍പ്പാത ഏത്‌ ?

57. പയ്യന്നൂര്‍ ഉപ്പ്‌ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ആര്‌ ?

58. കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്‌ ?

59. 2024-ല്‍ നടക്കുന്ന ഒളിമ്പിക്സിന്‌ വേദിയാകുന്ന നഗരം :

60. പ്രശസ്ത നാടകമായ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌” എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌ ?

61. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമല്‍ ആണ്‌. അതിന്റെ നാശത്തിന്‌ കാരണമാകുന്ന ബാക്ടീരിയ :

62. താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന/ പ്രസ്താവനകള്‍ ഏത്‌ ?

(i) കണ്ണ്‌, തൊക്ക്‌, മുടി എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം A
(ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം E
(iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജിവകമാണ്‌ ജീവകം K
(iv) മോണ, ത്വക്ക്‌, പല്ല്‌, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം B

63. ഒരു ബാക്ടീരിയല്‍ പകര്‍ച്ചവ്യാധിയായ കുഷ്ഠം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌ ഏത്‌ രീതിയിലാണ്‌ ?

64. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ?

65. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌ ഫാഗോസൈറ്റോസിസ്‌. ഈ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം ?

66. പയര്‍ ചെടിയുടെ സങ്കരയിനം ഏതാണ്‌ ?

67. വനവിഭവം അല്ലാത്തത്‌ ഏതാണ്‌ ?

68. അമ്ല മഴയ്ക്ക്‌ കാരണമായ വാതകം :

69. ഏറ്റവും കൂടുതല്‍ ചണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം :

70. ശുദ്ധജലത്തിന്റെ pH മൂല്യം ?

71. ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്‌ ?

72. കലാമിന്‍ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ?

73. ഉല്‍കൃഷ്ട വാതകങ്ങള്‍ ആധുനിക പീരിയോഡിക്‌ ടേബിളില്‍ ഏത്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു ?

74. താഴെ കൊടുത്തിട്ടുള്ളതില്‍ ഓക്സിജന്റെ ഉപയോഗങ്ങളില്‍ പെടാത്തത്‌ ?

75. ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ചുവപ്പുനിറം നല്‍കാന്‍ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തു :

76. ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്‌ ?

77. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ആര്‌ ?

78. പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന്‌ സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്‌ :

79. ചുവടെ നല്‍കിയിരിക്കുന്നവയില്‍ താപ പ്രേഷണ രിതിയില്‍ ഉള്‍പ്പെടാത്തത്‌ ഏതാണ്‌ ?

80. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സിന്‌ ഉദാഹരണം ഏത്‌ ?

(i) കാറ്റ്‌
(ii) തിരമാല
(iii) പെട്രോള്‍
(iv) കല്‍ക്കരി

81. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റസംഖ്യ അല്ലാത്തത്‌ ഏത്‌ ?

82

83. ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. ബാക്കിയുള്ളതിന്റെ 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ്‌ തിങ്കളാഴ്ചയും വായിച്ചു. നോവലില്‍ എത്ര പേജ്‌ ഉണ്ട്‌ ?

84. 12 1/2 % ന്റെ പകുതിയുടെ ദശാംശരൂപം എഴുതുക :

85

86. തുടര്‍ച്ചയായ 5 ഇരട്ടസംഖ്യകളുടെ ശരാശരി 60 എങ്കില്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്‌ ?

87. ഒരു കുട്ടിയുടേയും പിതാവിന്റേയും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5:7 ഉം ആണ്‌ എങ്കില്‍ പിതാവിന്റെ വയസ്സ്‌ കുട്ടിയുടെ വയസ്സിനേക്കാള്‍ എത്ര കൂടുതലാണ്‌ ?

88. വീട്ടില്‍ നിന്നും രാമു 3 Km/hr വേഗതയില്‍ സഞ്ചരിച്ചാല്‍ സ്‌കൂളിലെത്താന്‍ 25 മിനിറ്റ്‌ വൈകും. 4 Km/hr വേഗതയില്‍ സഞ്ചരിച്ചാല്‍ 15 മിനിറ്റ്‌ നേരത്തേ സ്‌കൂളിലെത്തും. എങ്കില്‍ രാമുവിന്റെ വീട്ടില്‍ നിന്നും സ്കൂള്‍ എത്ര അകലെയാണ്‌ ?

89. 5821-ല്‍ എത്ര നൂറുകളുണ്ട്‌ ?

90. 2,500 രൂപ വിലയുള്ള ഒരു വാച്ച്‌ 10% ഡിസ്കാണ്ട്‌ അനുവദിച്ച്‌ വിറ്റപ്പോള്‍ 20% ലാഭം കിട്ടി. എന്നാല്‍ വാങ്ങിയ വില എത്ര ?

91. 5 മീറ്ററിന്റെ എത്ര ശതമാനമാണ്‌ 75 cm?

92. 10 ആളുകളുടെ ശരാശരി വയസ്സ്‌ 36. ഒരേ പ്രായമുള്ള രണ്ടുപേരുകൂടി ഇവരോട്‌ ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ്‌ 38 ആയി. എന്നാല്‍ പുതുതായി വന്നവരുടെ വയസ്സ്‌ എത്ര ?

93

94. Aയ്ക്ക്‌ കിട്ടുന്ന തുകയുടെ 4 മടങ്ങ്‌ Bയ്ക്ക്‌ കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാള്‍ 10 കൂടുതലാകത്തക്കവിധത്തില്‍ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നല്‍കിയാല്‍ Aയ്ക്ക്‌ കിട്ടുന്നത്‌ എത്ര ?

95. മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ഒരാള്‍ 20 m കിഴക്കോട്ടും അവിടെനിന്ന്‌ 20 m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട്‌ തിരിഞ്ഞ്‌ 35 m പടിഞ്ഞാറോട്ട്‌ സഞ്ചരിച്ച്‌ 10 m വടക്കോട്ടും സഞ്ചരിച്ച്‌ ഒരു സ്ഥലത്ത്‌ എത്തുന്നു. 5 മിനിറ്റ്‌ വിശ്രമിച്ചതിനു ശേഷം 15 m കിഴക്കോട്ട്‌ സഞ്ചരിച്ചു. ഇപ്പോള്‍ അയാള്‍ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലെയാണ്‌ ?

96

97. രാജു 10,000 രൂപ മുടക്കി ഒരു സ്‌കൂട്ടര്‍ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ്‌ ചെയ്യുകയും ചെയ്തു. അയാള്‍ക്ക്‌ 20% ലാഭം കിട്ടണമെങ്കില്‍ എത്ര തുകയ്ക്ക്‌ വില്‍ക്കണം ?

98. ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റില്‍ 150 m ആണ്‌ എങ്കില്‍ അയാളുടെ വേഗത മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ ആണ്‌ ?

99. ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ പരപ്പളവ്‌ എത്ര ശതമാനം വര്‍ദ്ധിക്കും ?

100. ഷാജി, ഷാന്‍ ഇവര്‍ കയ്യിലുള്ള തുക 4: 5 എന്ന അംശബന്ധത്തില്‍ വീതിച്ചു. എന്നാല്‍ ഈ തുക 4:3 എന്ന അംശബന്ധത്തില്‍ ഭാഗിച്ചാല്‍ ഷാനിന്‌ 640 രൂപ കുറവാണ്‌ കിട്ടുന്നത്‌. എങ്കില്‍ ഇവരുടെ കയ്യിലുള്ള തുക എത്ര ?

LDC Preliminary Exam Stage V 013/2024 Mock Test

LDC Preliminary Exam Stage V 013/2024 Mock Test

LDC Preliminary Exam Stage V 013/2024 Mock Test
LDC Preliminary Exam Stage V 013/2024 Mock Test



You cannot copy content of this page