LDC Preliminary Exam Stage V 013/2024

LDC Preliminary Exam Stage V 013/2024, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 013/2024
LD Clerk/ Accountant/ Cashier etc.

Date of Test : 20.01.2024
Cat. Number : 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022


50. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത്‌ താലൂക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?

(A) നെടുമങ്ങാട്‌ (B) നെയ്യാറ്റിന്‍കര
(C) വര്‍ക്കല (D) ചിറയിന്‍കീഴ്‌
Show Answer
(B) നെയ്യാറ്റിന്‍കര

51. സാധുജന പരിപാലന സംഘം രൂപീകരിച്ചത്‌ ആര്‌ ?

(A) സഹോദരന്‍ അയ്യപ്പന്‍ (B) ശ്രീനാരായണ ഗുരു
(C) വാഗ്ഭടാനന്ദന്‍ (D) അയ്യങ്കാളി
Show Answer
(D) അയ്യങ്കാളി

52. 1888-ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്‌ ?

(A) വര്‍ക്കല (B) അരുവിപ്പുറം
(C) ആലുവ (D) വൈക്കം
Show Answer
(B) അരുവിപ്പുറം

53. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം :

(A) ചാന്നാര്‍ കലാപം (B) പഴശ്ശി കലാപം
(C) ആറ്റിങ്ങള്‍ കലാപം (D) മലബാര്‍ കലാപം
Show Answer
(C) ആറ്റിങ്ങള്‍ കലാപം

54. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏത്‌ ?

(A) 1924 (B) 1947
(C) 1931 (D) 1936
Show Answer
(A) 1924

55. ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ്‌ കറുപ്പൻ നേതൃത്വം നല്‍കി സ്ഥാപിച്ച പ്രസ്ഥാനം :

(A) ആര്യസമാജം (B) ഹിതകാരിണി സമാജം
(C) അരയസമാജം (D) പ്രാര്‍ത്ഥനാ സമാജം
Show Answer
(C) അരയസമാജം

56. കേരളത്തില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ റെയില്‍പ്പാത ഏത്‌ ?

(A) ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെ (B) ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ
(C) കോട്ടയം മുതല്‍ കൊല്ലം വരെ (D) ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെ
Show Answer
(B) ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ

57. പയ്യന്നൂര്‍ ഉപ്പ്‌ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ആര്‌ ?

(A) ടി.കെ. മാധവന്‍ (B) മന്നത്ത്‌ പത്മനാഭന്‍
(C) പി. കൃഷ്ണപ്പിള്ള (D) കെ. കേളപ്പന്‍
Show Answer
(D) കെ. കേളപ്പന്‍

58. കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്‌ ?

(A) നെടുങ്ങാടി ബാങ്ക്‌ (B) ഇംപീരിയല്‍ ബാങ്ക്‌
(C) ഇന്ത്യന്‍ നാഷണല്‍ ബാങ്ക്‌ (D) ചാര്‍ട്ടേര്‍ഡ്‌ ബാങ്ക്‌
Show Answer
(A) നെടുങ്ങാടി ബാങ്ക്‌

59. 2024-ല്‍ നടക്കുന്ന ഒളിമ്പിക്സിന്‌ വേദിയാകുന്ന നഗരം :

(A) പാരീസ്‌ (B) ഫ്ലോറൻസ്‌
(C) ടോക്കിയോ (D) സിഡ്നി
Show Answer
(A) പാരീസ്‌

60. പ്രശസ്ത നാടകമായ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌” എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌ ?

(A) മന്നത്ത്‌ പത്മനാഭന്‍ (B) ചട്ടമ്പി സ്വാമികള്‍
(C) ജി.പി. പിള്ള (D) വി.ടി. ഭട്ടതിരിപ്പാട്‌
Show Answer
(D) വി.ടി. ഭട്ടതിരിപ്പാട്‌

61. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമല്‍ ആണ്‌. അതിന്റെ നാശത്തിന്‌ കാരണമാകുന്ന ബാക്ടീരിയ :

(A) മൈക്രോബാക്ടീരിയം (B) സ്ട്രെപ്റ്റോകോക്കസ്‌
(C) ലാക്റ്റിക്‌ ആസിഡ്‌ ബാക്ടീരിയ (D) എഷെറിക്കീയ കോളി
Show Answer
(C) ലാക്റ്റിക്‌ ആസിഡ്‌ ബാക്ടീരിയ

62. താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന/ പ്രസ്താവനകള്‍ ഏത്‌ ?
(i) കണ്ണ്‌, തൊക്ക്‌, മുടി എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം A
(ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം E
(iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജിവകമാണ്‌ ജീവകം K
(iv) മോണ, ത്വക്ക്‌, പല്ല്‌, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം B

(A) (i) & (iii) (B) (iv) മാത്രം
(C) (ii) മാത്രം (D) ഇതൊന്നുമല്ല
Show Answer
(B) (iv) മാത്രം

63. ഒരു ബാക്ടീരിയല്‍ പകര്‍ച്ചവ്യാധിയായ കുഷ്ഠം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌ ഏത്‌ രീതിയിലാണ്‌ ?

(A) വായുവിലൂടെ (B) സമ്പര്‍ക്കം മുഖേന
(C) കൊതുക്‌ മുഖേന (D) ആഹാരം, വെള്ളം എന്നിവയിലൂടെ
Show Answer
(B) സമ്പര്‍ക്കം മുഖേന

64. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ?

(A) സ്നേഹസ്പര്‍ശം (B) കാരുണ്യ
(C) സ്നേഹാശ്വാസം (D) സ്നേഹപൂര്‍വ്വം
Show Answer
(A) സ്നേഹസ്പര്‍ശം

65. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌ ഫാഗോസൈറ്റോസിസ്‌. ഈ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം ?

(A) ബാസോഫിലും ഈസിനോഫിലും (B) ന്യൂട്രോഫിലും ബേസോഫിലും
(C) ലിംഫോസൈറ്റും മോണോസെറ്റും (D) മോണോസൈറ്റും ന്യൂട്രോഫിലും
Show Answer
(D) മോണോസൈറ്റും ന്യൂട്രോഫിലും

66. പയര്‍ ചെടിയുടെ സങ്കരയിനം ഏതാണ്‌ ?

(A) അനാമിക (B) ഭാഗ്യലക്ഷ്മി
(C) ഹരിത (D) അനഘ
Show Answer
(B) ഭാഗ്യലക്ഷ്മി

67. വനവിഭവം അല്ലാത്തത്‌ ഏതാണ്‌ ?

(A) പശ (B) കോലരക്ക്‌
(C) തേന്‍ (D) മണ്ണെണ്ണ
Show Answer
(D) മണ്ണെണ്ണ

68. അമ്ല മഴയ്ക്ക്‌ കാരണമായ വാതകം :

(A) സള്‍ഫര്‍ ഡൈ ഓക്സൈഡ്‌ (B) അമോണിയ
(C) കാര്‍ബണ്‍ മോണോക്സൈഡ്‌ (D) മീഥെയ്ന്‍
Show Answer
(A) സള്‍ഫര്‍ ഡൈ ഓക്സൈഡ്‌

69. ഏറ്റവും കൂടുതല്‍ ചണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം :

(A) ചൈന (B) ബംഗ്ലാദേശ്‌
(C) ഇന്ത്യ (D) പാകിസ്ഥാന്‍
Show Answer
(C) ഇന്ത്യ

70. ശുദ്ധജലത്തിന്റെ pH മൂല്യം ?

(A) 7 (B) 1
(C) 5 (D) 11
Show Answer
(A) 7

71. ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്‌ ?

(A) ജോണ്‍ ഡാര്‍ട്ടന്‍ (B) മൈക്കല്‍ ഫാരഡേ
(C) റൂഥര്‍ ഫോര്‍ഡ്‌ (D) ജെ.ജെ. തോംസണ്‍
Show Answer
(C) റൂഥര്‍ ഫോര്‍ഡ്‌

72. കലാമിന്‍ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ?

(A) അലുമിനിയം (B) അയണ്‍
(C) കോപ്പര്‍ (D) സിങ്ക്‌
Show Answer
(D) സിങ്ക്‌

73. ഉല്‍കൃഷ്ട വാതകങ്ങള്‍ ആധുനിക പീരിയോഡിക്‌ ടേബിളില്‍ ഏത്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു ?

(A) 18 (B) 7
(C) 2 (D) 13
Show Answer
(A) 18

74. താഴെ കൊടുത്തിട്ടുള്ളതില്‍ ഓക്സിജന്റെ ഉപയോഗങ്ങളില്‍ പെടാത്തത്‌ ?

(A) ജ്വലനത്തിന്‌ (B) റോക്കറ്റ്‌ ഇന്ധനങ്ങളില്‍ ഓക്സികാരിയായി
(C) കൃത്രിമ ശ്വസനത്തിന്‌ (D) ബ്ലീച്ചിംഗ്‌ പാഡര്‍ നിര്‍മ്മാണത്തിന്‌
Show Answer
(D) ബ്ലീച്ചിംഗ്‌ പാഡര്‍ നിര്‍മ്മാണത്തിന്‌

75. ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ചുവപ്പുനിറം നല്‍കാന്‍ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തു :

(A) ടാര്‍ദ്രാസിന്‍ (B) കാര്‍മോയ്സിന്‍
(C) ഇന്റിഗോ കാര്‍മൈന്‍ (D) ഫാസ്റ്റ്‌ ഗ്രീന്‍
Show Answer
(B) കാര്‍മോയ്സിന്‍

76. ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്‌ ?

(A) നേര്‍രേഖാ ചലനം (B) ഭ്രമണ ചലനം
(C) വര്‍ത്തുള ചലനം (D) ദോലനം
Show Answer
(B) ഭ്രമണ ചലനം

77. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ആര്‌ ?

(A) രാകേഷ്‌ ശര്‍മ്മ (B) യൂറി ഗഗാറിന്‍
(C) കല്‍പ്പനാ ചൌള (D) സുനിത വില്യംസ്‌
Show Answer
(A) രാകേഷ്‌ ശര്‍മ്മ

78, പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന്‌ സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്‌ :

(A) വിസരണം (B) പ്രകീര്‍ണ്ണനം
(C) പ്രതിപതനം (D) അപവര്‍ത്തനം
Show Answer
(D) അപവര്‍ത്തനം

79. ചുവടെ നല്‍കിയിരിക്കുന്നവയില്‍ താപ പ്രേഷണ രിതിയില്‍ ഉള്‍പ്പെടാത്തത്‌ ഏതാണ്‌ ?

(A) ചാലനം (B) സംവഹനം
(C) ബാഷ്പീകരണം (D) വികിരണം
Show Answer
(C) ബാഷ്പീകരണം

80. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സിന്‌ ഉദാഹരണം ഏത്‌ ?
(i) കാറ്റ്‌
(ii) തിരമാല
(iii) പെട്രോള്‍
(iv) കല്‍ക്കരി

(A) (i) & (ii) (B) (i) & (iii)
(C) (iii) & (iv) (D) (i) & (iv)
Show Answer
(A) (i) & (ii)

81. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റസംഖ്യ അല്ലാത്തത്‌ ഏത്‌ ?

Show Answer


82.

(A) 153 + 153 (B) 153 + 154
(C) 154 + 155 (D) 152 + 153
Show Answer
(B) 153 + 154

83. ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. ബാക്കിയുള്ളതിന്റെ 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ്‌ തിങ്കളാഴ്ചയും വായിച്ചു. നോവലില്‍ എത്ര പേജ്‌ ഉണ്ട്‌ ?

(A) 540 (B) 360
(C) 216 (D) 284
Show Answer
(C) 216

84. 12 1/2 % ന്റെ പകുതിയുടെ ദശാംശരൂപം എഴുതുക :

(A) 0.0625 (B) 0.0125
(C) 0.625 (D) 0.125
Show Answer
(A) 0.0625

85.

Show Answer
(C) 100

86. തുടര്‍ച്ചയായ 5 ഇരട്ടസംഖ്യകളുടെ ശരാശരി 60 എങ്കില്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്‌ ?

(A) 56 (B) 62
(C) 54 (D) 66
Show Answer
(A) 56

87. ഒരു കുട്ടിയുടേയും പിതാവിന്റേയും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5:7 ഉം ആണ്‌ എങ്കില്‍ പിതാവിന്റെ വയസ്സ്‌ കുട്ടിയുടെ വയസ്സിനേക്കാള്‍ എത്ര കൂടുതലാണ്‌ ?

(A) 36 (B) 26
(C) 32 (D) 48
Show Answer
(B) 26

88. വീട്ടില്‍ നിന്നും രാമു 3 Km/hr വേഗതയില്‍ സഞ്ചരിച്ചാല്‍ സ്‌കൂളിലെത്താന്‍ 25 മിനിറ്റ്‌ വൈകും. 4 Km/hr വേഗതയില്‍ സഞ്ചരിച്ചാല്‍ 15 മിനിറ്റ്‌ നേരത്തേ സ്‌കൂളിലെത്തും. എങ്കില്‍ രാമുവിന്റെ വീട്ടില്‍ നിന്നും സ്കൂള്‍ എത്ര അകലെയാണ്‌ ?

(A) 20Km (B) 12Km
(C) 8Km (D) 32Km
Show Answer
(C) 8Km

89. 5821-ല്‍ എത്ര നൂറുകളുണ്ട്‌ ?

(A) 21 (B) 82
(C) 8 (D) 58
Show Answer
(D) 58

90. 2,500 രൂപ വിലയുള്ള ഒരു വാച്ച്‌ 10% ഡിസ്കാണ്ട്‌ അനുവദിച്ച്‌ വിറ്റപ്പോള്‍ 20% ലാഭം കിട്ടി. എന്നാല്‍ വാങ്ങിയ വില എത്ര ?

(A) 1,875 (B) 2,750
(C) 2,250 (D) 2,000
Show Answer
(A) 1,875

91. 5 മീറ്ററിന്റെ എത്ര ശതമാനമാണ്‌ 75 cm?

(A) 10% (B) 25%
(C) 15% (D) 20%
Show Answer
(C) 15%

92. 10 ആളുകളുടെ ശരാശരി വയസ്സ്‌ 36. ഒരേ പ്രായമുള്ള രണ്ടുപേരുകൂടി ഇവരോട്‌ ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ്‌ 38 ആയി. എന്നാല്‍ പുതുതായി വന്നവരുടെ വയസ്സ്‌ എത്ര ?

(A) 32 (B) 37
(C) 42 (D) 48
Show Answer
(D) 48

93.

Show Answer
(B) 7/18

94. Aയ്ക്ക്‌ കിട്ടുന്ന തുകയുടെ 4 മടങ്ങ്‌ Bയ്ക്ക്‌ കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാള്‍ 10 കൂടുതലാകത്തക്കവിധത്തില്‍ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നല്‍കിയാല്‍ Aയ്ക്ക്‌ കിട്ടുന്നത്‌ എത്ര ?

(A) 70 (B) 54
(C) 84 (D) 48
Show Answer
(A) 70

95. മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ഒരാള്‍ 20 m കിഴക്കോട്ടും അവിടെനിന്ന്‌ 20 m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട്‌ തിരിഞ്ഞ്‌ 35 m പടിഞ്ഞാറോട്ട്‌ സഞ്ചരിച്ച്‌ 10 m വടക്കോട്ടും സഞ്ചരിച്ച്‌ ഒരു സ്ഥലത്ത്‌ എത്തുന്നു. 5 മിനിറ്റ്‌ വിശ്രമിച്ചതിനു ശേഷം 15 m കിഴക്കോട്ട്‌ സഞ്ചരിച്ചു. ഇപ്പോള്‍ അയാള്‍ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലെയാണ്‌ ?

(A) 15m (B) 20m
(C) 25m (D) 10m
Show Answer
(D) 10m

96.

Show Answer


97. രാജു 10,000 രൂപ മുടക്കി ഒരു സ്‌കൂട്ടര്‍ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ്‌ ചെയ്യുകയും ചെയ്തു. അയാള്‍ക്ക്‌ 20% ലാഭം കിട്ടണമെങ്കില്‍ എത്ര തുകയ്ക്ക്‌ വില്‍ക്കണം ?

(A) 16,200 (B) 13,000
(C) 14,400 (D) 18,200
Show Answer
(A) 16,200

98. ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റില്‍ 150 m ആണ്‌ എങ്കില്‍ അയാളുടെ വേഗത മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ ആണ്‌ ?

(A) 60 (B) 360
(C) 3600 (D) 36
Show Answer
(D) 36

99. ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ പരപ്പളവ്‌ എത്ര ശതമാനം വര്‍ദ്ധിക്കും ?

(A) 40% (B) 44%
(C) 50% (D) 35%
Show Answer
(B) 44%

100. ഷാജി, ഷാന്‍ ഇവര്‍ കയ്യിലുള്ള തുക 4: 5 എന്ന അംശബന്ധത്തില്‍ വീതിച്ചു. എന്നാല്‍ ഈ തുക 4:3 എന്ന അംശബന്ധത്തില്‍ ഭാഗിച്ചാല്‍ ഷാനിന്‌ 640 രൂപ കുറവാണ്‌ കിട്ടുന്നത്‌. എങ്കില്‍ ഇവരുടെ കയ്യിലുള്ള തുക എത്ര ?

(A) 5,680 (B) 4,400
(C) 5,040 (D) 5,400
Show Answer
(C) 5,040

LDC Preliminary Exam Stage V 013/2024

LDC Preliminary Exam Stage V 013/2024

LDC Preliminary Exam Stage V 013/2024
LDC Preliminary Exam Stage V 013/2024



You cannot copy content of this page